---
title: "ചരക്ക് ലോറികൾ വഴിയിൽ കുടുങ്ങി; തലശേരി - വടകര ദേശീയപാതയിൽ  റോഡ് ഗതാഗതം സ്തംഭിച്ചു ;  സ്വകാര്യ ബസ്സുകൾ സർവ്വീസ് നിർത്തി"
english_title: "Road traffic on the Thalassery-Vadakara National Highway has come to a standstill as goods lorries get stuck on the road; private buses have stopped their services."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/299507/road-traffic-on-the-thalassery-vadakara-national-highway-has-come-to-a-standstill-as-goods-lorries-get-stuck-on-the-road-private-buses-have-stopped-their-services"
published_at: "2025-06-30T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686233358a261_Untitled-6_copy.jpg"
keywords: []
---

# ചരക്ക് ലോറികൾ വഴിയിൽ കുടുങ്ങി; തലശേരി - വടകര ദേശീയപാതയിൽ  റോഡ് ഗതാഗതം സ്തംഭിച്ചു ;  സ്വകാര്യ ബസ്സുകൾ സർവ്വീസ് നിർത്തി

> **Lead Summary:** തലശ്ശേരി - വടകര ദേശീയപാത ഗതാഗതക്കുരുക്കിനാൽ സതംഭിച്ചു. വടകരയ്ക്ക് അടുത്ത് കൈനാട്ടിയിൽ ചരക്ക് ലോറികൾ തകരാറിലായി ഇടുങ്ങിയ റോഡിൽ നിലച്ചതാണ് മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കിന് കാരണമായത്. ഇന്ന് പുലർച്ച് 6 ന് ആരംഭിച്ച ഗതാഗത സ്തംഭനം പന്ത്രണ്ട് മണി പിന്നിട്ടിട്ടും മാറ്റിയില്ല. വാഹനങ്ങൾ ദേശീയ പാതയ്ക്ക് പുറത്തെ സംസ്ഥാന പാതയിലേക്ക് വഴിമാറ്റി തിരിച്ചതോടെ ഇതുവഴിയും യാത്ര ദുഷ്ക്കരമായി . ഇടവഴികളിൽ വരെ വാഹനങ്ങൾ പരക്കം പായാൻ തുടങ്ങിയത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത് . ഇതോടെ സ്വകാര്യ ബസ്സുകൾ സർവ്വീസ് നിർത്തിവെച്ചു. മുഖ്യമന്ത്രി ഇന്ന് വൈകിട്ട് വടകരയിൽ എത്താനിരിക്കെയാണ് റോഡുകളിൽ ഇത്തരത്തിൽ ഗതാഗതം താറുമാറായത്.

## Article Content

തലശ്ശേരി - വടകര ദേശീയപാത ഗതാഗതക്കുരുക്കിനാൽ സതംഭിച്ചു. വടകരയ്ക്ക് അടുത്ത് കൈനാട്ടിയിൽ ചരക്ക് ലോറികൾ തകരാറിലായി ഇടുങ്ങിയ റോഡിൽ നിലച്ചതാണ് മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കിന് കാരണമായത്. ഇന്ന് പുലർച്ച് 6 ന് ആരംഭിച്ച ഗതാഗത സ്തംഭനം പന്ത്രണ്ട് മണി പിന്നിട്ടിട്ടും മാറ്റിയില്ല. വാഹനങ്ങൾ ദേശീയ പാതയ്ക്ക് പുറത്തെ സംസ്ഥാന പാതയിലേക്ക് വഴിമാറ്റി തിരിച്ചതോടെ ഇതുവഴിയും യാത്ര ദുഷ്ക്കരമായി . ഇടവഴികളിൽ വരെ വാഹനങ്ങൾ പരക്കം പായാൻ തുടങ്ങിയത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത് . ഇതോടെ സ്വകാര്യ ബസ്സുകൾ സർവ്വീസ് നിർത്തിവെച്ചു. മുഖ്യമന്ത്രി ഇന്ന് വൈകിട്ട് വടകരയിൽ എത്താനിരിക്കെയാണ് റോഡുകളിൽ ഇത്തരത്തിൽ ഗതാഗതം താറുമാറായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/299507/road-traffic-on-the-thalassery-vadakara-national-highway-has-come-to-a-standstill-as-goods-lorries-get-stuck-on-the-road-private-buses-have-stopped-their-services)