---
title: "പഴശ്ശി ഡാമിലെ ജലനിരപ്പ് രാവിലെ  ഉയർത്തും ; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് "
english_title: "Water level in Pazhassi Dam to be raised in the morning; Public warned to be cautious"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/299425/water-level-in-pazhassi-dam-to-be-raised-in-the-morning-public-warned-to-be-cautious"
published_at: "2025-06-30T06:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6861e3dedf8ab_Untitled-1_copy.jpg"
keywords: []
---

# പഴശ്ശി ഡാമിലെ ജലനിരപ്പ് രാവിലെ  ഉയർത്തും ; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് 

> **Lead Summary:** പഴശ്ശി ഡാമിൽ കുടിവെള്ള വിതരണത്തിന്റെ ആവശ്യാർത്ഥം 18 മീറ്ററിനു മുകളിൽ വെള്ളം സംഭരിച്ചിരിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനിയർ

## Article Content

പഴശ്ശി ഡാമിൽ കുടിവെള്ള വിതരണത്തിന്റെ ആവശ്യാർത്ഥം 18 മീറ്ററിനു മുകളിൽ വെള്ളം സംഭരിച്ചിരിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനിയർ

നിർദ്ദേശം നൽകിയതിനാൽ  ജൂൺ 30 തിങ്കളാഴ്ച രാവിലെ പഴശ്ശി ബാരേജിൻ്റെ ഷട്ടറുകൾ ഓപ്പറേറ്റ് ചെയ്ത് ജലം 18 മീ. മുകളിൽ  സംഭരിക്കുന്നതാണ്. ഡാമിന്റെ മുകൾ ഭാഗത്തുള്ള ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. 16.10 മീറ്റർ ആണ് ഡാമിലെ നിലവിലെ ജലനിരപ്പ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/299425/water-level-in-pazhassi-dam-to-be-raised-in-the-morning-public-warned-to-be-cautious)