---
title: "പാനൂരിനടുത്ത് പൂക്കോത്ത് ഓട്ടോയിടിച്ച് ഗുരുതരമായി  പരിക്കേറ്റ കാൽനടയാത്രക്കാരനായ കാട്ടിമുക്ക് സ്വദേശി  മരിച്ചു."
english_title: "A pedestrian from Kattimukku, who was seriously injured after being hit by an autorickshaw near Pookoth near Panur, has died."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/299004/a-pedestrian-from-kattimukku-who-was-seriously-injured-after-being-hit-by-an-autorickshaw-near-pookoth-near-panur-has-died"
published_at: "2025-06-28T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685f7eb864987_Untitled-2_copy.jpg"
keywords: []
---

# പാനൂരിനടുത്ത് പൂക്കോത്ത് ഓട്ടോയിടിച്ച് ഗുരുതരമായി  പരിക്കേറ്റ കാൽനടയാത്രക്കാരനായ കാട്ടിമുക്ക് സ്വദേശി  മരിച്ചു.

> **Lead Summary:** പാനൂർ : പാനൂരിനടുത്ത് മേലേ പൂക്കോത്ത് ഓട്ടോയിടിച്ച് ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു. കാട്ടിമുക്കിലെ പുല്ലേരി വീട്ടിൽ ജയൻ ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.

## Article Content

പാനൂർ : പാനൂരിനടുത്ത് മേലേ പൂക്കോത്ത് ഓട്ടോയിടിച്ച് ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു. കാട്ടിമുക്കിലെ പുല്ലേരി വീട്ടിൽ ജയൻ ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.

ഭാര്യ : ഷീബ (പാലിയേറ്റീവ് നഴ്സ‌്, കടവത്തൂർ)മക്കൾ : കൃഷ്ണേന്ദു (നഴ്‌സിംഗ് വിദ്യാർത്ഥിനി, ബാംഗ്ലൂർ), ഋതുകൃഷ്ണ (പ്ലസ്‌വൺ വിദ്യാർത്ഥി).

സഹോദരങ്ങൾ. ജിജേഷ്, ഗീത,പ്രീത,ഷീല.സംസ്കാരം ഇന്നുച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/299004/a-pedestrian-from-kattimukku-who-was-seriously-injured-after-being-hit-by-an-autorickshaw-near-pookoth-near-panur-has-died)