പാലത്തായി:(www.panoornews.in) പാലത്തായി യു.പി. സ്കൂളിലെ മികച്ച വായനക്കാരനാകുന്ന വിദ്യാർത്ഥിക്ക് കേഷ് അവാർഡ് നൽകുമെന്ന് മാധ്യമ പ്രവർത്തകനും റിട്ട. അധ്യാപകനുമായ കെ.കെ. സജീവ് കുമാർ.
വിദ്യാലയത്തിൽ നടന്ന വായനാ വാരാചരണ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് പ്രഖ്യാപനം.


പിടിഎ പ്രസിഡണ്ട് രാജേഷ് കുളങ്ങര അധ്യക്ഷത വഹിച്ചു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം ബാബു വടക്കയിൽ ഉദ്ഘാടനം ചെയ്തു. വിവിധ ക്ലബ് ഭാരവാഹികളായ സി പി രജീഷ് കുമാർ, ടി.പി. സൗമ്യ, സഹൽ, ഇ.ആഷ്ലി, നീതു ജോയ് എന്നിവർ സംസാരിച്ചു.
പ്രധാനാധ്യാപകൻ പി ബിജോയ് സ്വാഗതവും, എസ്.ആർ.ജി കൺവീനർ ഹൃദ്യപാറോൾ നന്ദിയും പറഞ്ഞു.
Media activist and retired teacher KK Sajeev Kumar said that the Kesh Award will be given to the student who becomes the best reader in Palathai UP School.
