---
title: "മഴക്കാലമാണ്, ശ്രദ്ധിക്കണം ; ബുള്ളറ്റിൽ ഒളിച്ച പാമ്പുമായി കുട്ടിമാക്കൂലിലെ അധ്യാപകൻ യാത്ര ചെയ്തത്  കിലോമീറ്ററുകൾ "
english_title: "It's the rainy season, be careful; Kuttimakul teacher travels kilometers with a snake hidden in a bullet"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298721/its-the-rainy-season-be-careful-kuttimakul-teacher-travels-kilometers-with-a-snake-hidden-in-a-bullet"
published_at: "2025-06-26T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685d6fa6c6e91_vbvbvb.jpg"
keywords: []
---

# മഴക്കാലമാണ്, ശ്രദ്ധിക്കണം ; ബുള്ളറ്റിൽ ഒളിച്ച പാമ്പുമായി കുട്ടിമാക്കൂലിലെ അധ്യാപകൻ യാത്ര ചെയ്തത്  കിലോമീറ്ററുകൾ 

> **Lead Summary:** വീട്ടു മുറ്റത്ത് നിർത്തിയിട്ട ബുളളറ്റിൽ പാമ്പു കയറി ഒളിച്ചതറിയാതെ അധ്യാപകൻ സഞ്ചരിച്ചത് കിലോമീറ്ററുകൾ. കുട്ടിമാക്കൂലിലെ കുനിയിൽ വയലബ്രോൻ പ്രദിപനാണ് വെട്ടിലായത്. ബുധനാഴ്ച രാത്രിയിൽ വീട്ടിൽ നിർത്തിയിട്ട ബൈക്ക് ഇന്ന് രാവിലെയാണ് പ്രദീപൻ വീണ്ടും സ്റ്റാർട്ട് ചെയ്ത് തലശേരിയിലേക്ക് പോയത്..

## Article Content

വീട്ടു മുറ്റത്ത് നിർത്തിയിട്ട ബുളളറ്റിൽ പാമ്പു കയറി ഒളിച്ചതറിയാതെ അധ്യാപകൻ സഞ്ചരിച്ചത് കിലോമീറ്ററുകൾ. കുട്ടിമാക്കൂലിലെ കുനിയിൽ വയലബ്രോൻ പ്രദിപനാണ് വെട്ടിലായത്. ബുധനാഴ്ച രാത്രിയിൽ വീട്ടിൽ നിർത്തിയിട്ട ബൈക്ക് ഇന്ന് രാവിലെയാണ് പ്രദീപൻ വീണ്ടും സ്റ്റാർട്ട് ചെയ്ത് തലശേരിയിലേക്ക് പോയത്..

എം.എം. റോഡിലെ നരസിംഹ ക്ഷേത്രത്തിൽ കയറി തിരികെ വന്ന് ബൈക്കിൽ കയറിയിരുന്ന് സ്റ്റാർട്ട് ചെയ്യാൻ താക്കോലിട്ടപ്പോഴാണ് ഹാന്റിലിനടിയിലെ വയറുകളിൽ വലിയ പാമ്പ് ചുറ്റി കിടന്നതായി കണ്ടത്.

ഉടൻ ബൈക്ക് സ്റ്റാന്റിൽ കയറ്റി പ്രദീപൻ ഓടി മാറി. ഈ സമയം അവിടെയെത്തിയ ഇതര സംസ്ഥാന തൊഴിലാളി പാമ്പിനെ ഏറെ പണിപ്പെട്ട് പുറത്തേക്ക് തള്ളി കൈയ്യിലുള്ള വസ്ത്രം ഉപയോഗിച്ച് പാമ്പിന്റെ തലയിൽ പിടിച്ച് കുപ്പിയിൽ അടച്ചു. തുടർന്ന് വനം വകുപ്പിന്റെ നിർദ്ദശപ്രകാരം പെരുമ്പാമ്പിനെ കണ്ടൽ കാട്ടിൽ വിട്ടയക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298721/its-the-rainy-season-be-careful-kuttimakul-teacher-travels-kilometers-with-a-snake-hidden-in-a-bullet)