---
title: "എടക്കാട് കടൽ കാണാനെത്തിയ 18 കാരനായുള്ള തിരച്ചിൽ ഇന്നും തുടരും ; സംഘത്തിലുണ്ടായത് നാല് പേർ"
english_title: "Young man goes missing in the surf"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298536/young-man-goes-missing-in-the-surf"
published_at: "2025-06-26T08:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685cb6b8de2dd_Untitled-1_copy.jpg"
keywords: []
---

# എടക്കാട് കടൽ കാണാനെത്തിയ 18 കാരനായുള്ള തിരച്ചിൽ ഇന്നും തുടരും ; സംഘത്തിലുണ്ടായത് നാല് പേർ

> **Lead Summary:** എടക്കാട് കടൽ കാണാനെത്തിയ 18 കാരനായുള്ള തിരച്ചിൽ ഇന്നും തുടരും ; സംഘത്തിലുണ്ടായത് നാല് പേർകടൽ കാണാനായി

## Article Content

എടക്കാട് കടൽ കാണാനെത്തിയ 18 കാരനായുള്ള തിരച്ചിൽ ഇന്നും തുടരും ; സംഘത്തിലുണ്ടായത് നാല് പേർകടൽ കാണാനായി

മൂന്ന് കൂട്ടുകാരോടൊപ്പം എടക്കാട് ഏഴര പാറപ്പള്ളിക്ക് സമീപത്തെ കടപ്പുറത്തെത്തിയ പതിനെട്ടുകാരനെ തിരയിൽപ്പെട്ട് കാണാതായി. ഇയാൾക്കായുള്ള തിരച്ചിൽ പുന:രാരംഭിച്ചു. താഴെ കായലോട് പറമ്പായി റോഡിൽ എം.സി. ഹൗസിൽ ഫർഹാൻ റഹൂഫിനെയാണ് കാണാതായത്. ബുധനാഴ്ച വൈകീട്ട് ആറരയോടെ യാണ് ഫർഹാനടങ്ങുന്ന നാലംഗസംഘം ഇവിടേക്കെത്തിയത്. സംഘത്തിലെ രണ്ടുപേർ സമീപത്തെ കടയിലേക്ക് ചായ കുടിക്കാൻ പോയി.

സംഘത്തിലെ മൂന്നാമനോ ടൊപ്പം പാറപ്പുറത്ത് ഇരിക്കവേ ഫർഹാൻ ശക്തമായ തിരമാലയിൽ കടലിലേക്ക് വീഴുകയായി രുന്നുവത്രെ. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെട്ടു. തീരദേശ പോലീസും അഗ്നിരക്ഷാസേനയും, റവന്യൂ അധികൃതരും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെ ങ്കിലും ഫർഹാനെ കണ്ടെത്താനായില്ല. തിരച്ചിൽ ഇന്നും തുടരുകയാണ്. പ്ലസ്ടു പൂർത്തിയാ ക്കിയ നാലുപേരും ഉന്നത പഠനത്തിനായി മംഗളൂരുവിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു. മേയർ മുസ്ലിഹ് മഠത്തിൽ സ്ഥല ത്തെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298536/young-man-goes-missing-in-the-surf)