---
title: "ഒന്‍പതാം ക്ലാസ്  വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം ; ജനകീയ പ്രതിഷേധം അണപൊട്ടിയതോടെ  ആരോപണ വിധേയരായ മൂന്ന് അധ്യാപകരെയും പുറത്താക്കി സ്‌കൂള്‍ മാനേജ്മെന്റ്"
english_title: "School management dismisses three accused teachers after public outcry over suicide of ninth-grade student"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298534/school-management-dismisses-three-accused-teachers-after-public-outcry-over-suicide-of-ninth-grade-student"
published_at: "2025-06-26T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685cb567a0028_f2c03911-4592-4ec3-88e3-5555ce2d68e1.jpg"
keywords: []
---

# ഒന്‍പതാം ക്ലാസ്  വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം ; ജനകീയ പ്രതിഷേധം അണപൊട്ടിയതോടെ  ആരോപണ വിധേയരായ മൂന്ന് അധ്യാപകരെയും പുറത്താക്കി സ്‌കൂള്‍ മാനേജ്മെന്റ്

> **Lead Summary:** പാലക്കാട്: പാലക്കാട് നാട്ടുകല്ലില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം കനത്തതോടെ ആരോപണ വിധേയരായ അധ്യാപകര്‍ക്കെതിരെ നടപടിയുമായി സ്‌കൂള്‍ മാനേജ്മെന്റ്.

## Article Content

പാലക്കാട്: പാലക്കാട് നാട്ടുകല്ലില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം കനത്തതോടെ ആരോപണ വിധേയരായ അധ്യാപകര്‍ക്കെതിരെ നടപടിയുമായി സ്‌കൂള്‍ മാനേജ്മെന്റ്.

ആരോപണ വിധേയരായ മൂന്ന് അധ്യാപകരെയും പുറത്താക്കിയെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്. സംഭവത്തില്‍ പൊലീസ് നിയമനടപടി ഉടന്‍ സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി പ്രതിഷേധക്കാര്‍ അറിയിച്ചു. സംഭവത്തില്‍ ആരോപണ വിധേയരായ മുഴുവന്‍ പേരെയും പുറത്താക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആശിര്‍നന്ദയുടെ ആത്മഹത്യയ്ക്ക് കാരണം സ്‌കൂളിലെ മാനസിക പീഡനമെന്നാണ് കുടുംബം ആരോപിച്ചത്.

മാര്‍ക്ക് കുറഞ്ഞപ്പോള്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതില്‍ ആശിര്‍ നന്ദക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ അച്ഛനും അമ്മയും പറഞ്ഞു. സ്‌കൂള്‍ മാനേജ്‌മെന്റ് വിളിച്ച യോഗത്തിലും സ്‌കൂളിന് മുന്നിലും ശക്തമായ പ്രതിഷേധമുണ്ടായി.

തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയില്‍ ആശിര്‍ നന്ദ (14)യെയാണ് ഇന്നലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക്ക് സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ആശിര്‍ നന്ദ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298534/school-management-dismisses-three-accused-teachers-after-public-outcry-over-suicide-of-ninth-grade-student)