---
title: "കോപ്പാലം - പന്തക്കൽ വഴി കടന്നു പോകുന്ന ഇരുചക്രവാഹന  യാത്രക്കാർ ശ്രദ്ധിക്കുക ;  തെരുവുനായകൾ വാഹനങ്ങൾക്ക് പിന്നാലെ ഓടുന്നു, അച്ഛനും, മകളുമുൾപ്പടെ 3 പേർക്ക് പരിക്ക്"
english_title: "Two-wheeler riders passing through Kopalam-Panthakkal road should be careful; stray dogs chase vehicles, 3 people including father and daughter injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298489/two-wheeler-riders-passing-through-kopalam-panthakkal-road-should-be-careful-stray-dogs-chase-vehicles-3-people-including-father-and-daughter-injured"
published_at: "2025-06-25T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685c1b5925bb9_Untitled-1_copy.jpg"
keywords: []
---

# കോപ്പാലം - പന്തക്കൽ വഴി കടന്നു പോകുന്ന ഇരുചക്രവാഹന  യാത്രക്കാർ ശ്രദ്ധിക്കുക ;  തെരുവുനായകൾ വാഹനങ്ങൾക്ക് പിന്നാലെ ഓടുന്നു, അച്ഛനും, മകളുമുൾപ്പടെ 3 പേർക്ക് പരിക്ക്

> **Lead Summary:** കോപ്പാലം: പന്തക്കൽ മൂലക്കടവ് ദേശങ്ങളിൽ തെരുവുനായകൾ ഇരുചക്രവാഹനങ്ങൾക്ക് പിന്നാലെയോടുന്നത് അപകടങ്ങൾക്കിടയാക്കുന്നു. കസിപ്പാലത്തിന് സമീപം നായ ബൈക്കിന് കുറുകെ ചാടി കൂത്തുപറമ്പ് ഏഴാം മൈൽ സ്വദേശിക്ക് പരിക്ക്.

## Article Content

കോപ്പാലം: പന്തക്കൽ മൂലക്കടവ് ദേശങ്ങളിൽ തെരുവുനായകൾ ഇരുചക്രവാഹനങ്ങൾക്ക് പിന്നാലെയോടുന്നത് അപകടങ്ങൾക്കിടയാക്കുന്നു. കസിപ്പാലത്തിന് സമീപം നായ ബൈക്കിന് കുറുകെ ചാടി കൂത്തുപറമ്പ് ഏഴാം മൈൽ സ്വദേശിക്ക് പരിക്ക്.

സരിത്തിനാണ് (53) പരിക്കേറ്റത്. ഒപ്പം യാത്ര ചെയ്തിരുന്ന മകൾക്കും നിസാര പരിക്കുണ്ട്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് പന്തക്കൽ സ്വദേശി കെ.പി.ജ്യോതിർ മനോജിനും നായകൾ കുറുകെ ഓടി ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റിരുന്നു. നായകൾ കൂട്ടമായി ബൈക്കിന് മുന്നിലേക്ക് പാഞ്ഞെടുക്കുകയായിരുന്നു. മൂലക്കടവിലും പന്തോക്കാട്ടിലും തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298489/two-wheeler-riders-passing-through-kopalam-panthakkal-road-should-be-careful-stray-dogs-chase-vehicles-3-people-including-father-and-daughter-injured)