---
title: "കടവത്തൂരിലെ പൗര പ്രമുഖൻ പൊയിൽ മായൻകുട്ടി ഹാജി ഇനി ഓർമ്മ ; ഖബറടക്കം നാളെ"
english_title: "Kadavathur civic leader Poyil Mayankutty Haji is now remembered; burial tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298474/kadavathur-civic-leader-poyil-mayankutty-haji-is-now-remembered-burial-tomorrow"
published_at: "2025-06-25T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685c0656525b6_Untitled-9_copy.jpg"
keywords: []
---

# കടവത്തൂരിലെ പൗര പ്രമുഖൻ പൊയിൽ മായൻകുട്ടി ഹാജി ഇനി ഓർമ്മ ; ഖബറടക്കം നാളെ

> **Lead Summary:** കടവത്തൂർ: കടവത്തൂരിലെ പൗരപ്രമുഖനും, അൽമദീന ഗ്രൂപ്പ് ചെയർമാൻ പൊയിൽ അബ്ദുല്ലയുടെ പിതാവും, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല ഹാജിയുടെ സഹോദരി ഭർത്താവുമായ പൊയിൽ മായൻകുട്ടി ഹാജി നിര്യാതനായി.

## Article Content

കടവത്തൂർ: കടവത്തൂരിലെ പൗരപ്രമുഖനും, അൽമദീന ഗ്രൂപ്പ് ചെയർമാൻ പൊയിൽ അബ്ദുല്ലയുടെ പിതാവും, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല ഹാജിയുടെ സഹോദരി ഭർത്താവുമായ പൊയിൽ മായൻകുട്ടി ഹാജി നിര്യാതനായി.

ഖബറടക്കം നാളെ രാവിലെ 11 മണിക്ക് കടവത്തൂർ ഇരഞ്ഞിൻകീഴിൽ മസ്ജിദുൽ അൻസാറിൽ വെച്ച് നടക്കും. ഭാര്യ: പൊട്ടങ്കണ്ടി കുഞ്ഞിപ്പാത്തു ഹജ്ജുമ്മ,

മുഹമ്മദ്‌ (ദുബൈ), അബ്ദുള്ള (ദുബൈ, അൽമദീന ഗ്രൂപ്പ് ചെയർമാൻ), അഷ്‌റഫ്‌ (ദുബൈ), അസ്‌ലം (ദുബൈ) അർഷാദ് (ദുബൈ), അൻസാർ (ദുബൈ), നസീറ എന്നിവർ മക്കളും,

പൊട്ടങ്കണ്ടി യൂനുസ്, പുതിയോട്ടിൽ താഹിറ (കടവത്തൂർ),പാക്കഞ്ഞി ഷമീന (എലാങ്കോട്), മുനീഗർ മുനീറ (എലാങ്കോട്) ഒന്തത്ത് സഫീറ (കൈവേലിക്കൽ) അനീസ (പാലത്തായി), പൊയിൽ ജുസ്ന (പുല്ലൂക്കര) എന്നിവർ മരുമക്കളുമാണ്. സഹോദരങ്ങൾ: അടിയോത്ത് ബിയ്യാത്തു ഹജ്ജുമ്മ, പരേതരായ പുതിയോട്ടിൽ കുഞ്ഞമ്മദ് ഹാജി, പാലൊള്ളതിൽ മൊയ്തീൻ ഹാജി (ഉമ്മത്തൂർ), പൊയിൽ അബ്ദുല്ല, കുനിയിൽ സൂപ്പി ഹാജി (ഇരിങ്ങണ്ണൂർ), കിഴക്കോൾ പാത്തു (പുല്ലൂക്കര), മാട്ടാന്റവിട അയിശു (കീഴ്മാടം)

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298474/kadavathur-civic-leader-poyil-mayankutty-haji-is-now-remembered-burial-tomorrow)