---
title: "കനത്ത കാറ്റും മഴയും ;  ചമ്പാട് സ്റ്റുഡിയൊ തകർന്നു, 2 ലക്ഷത്തോളം രൂപയുടെ നഷ്ടം"
english_title: "Heavy winds and rain; Chambad studio collapses, loss of around Rs 2 lakh"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298463/heavy-winds-and-rain-chambad-studio-collapses-loss-of-around-rs-2-lakh"
published_at: "2025-06-25T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685bf858e8e2a_Untitled-8_copy.jpg"
keywords: []
---

# കനത്ത കാറ്റും മഴയും ;  ചമ്പാട് സ്റ്റുഡിയൊ തകർന്നു, 2 ലക്ഷത്തോളം രൂപയുടെ നഷ്ടം

> **Lead Summary:** ചമ്പാട്: വൈകീട്ട് വീശിയടിച്ച ശക്തമായ കാറ്റിൽ മീത്തലെ ചമ്പാട് കണ്ണകി സ്റ്റുഡിയൊവിൽ കനത്ത നാശനഷ്ടം. സ്റ്റുഡിയൊവിൻ്റെ ഓടുകൾ പാറി പോകുകയും, സീലിംഗ് തകർന്ന് വീഴുകയും ചെയ്തു. ക്യാമറ, കമ്പ്യൂട്ടർ എന്നിവയടക്കം നശിച്ചു.

## Article Content

ചമ്പാട്: വൈകീട്ട് വീശിയടിച്ച ശക്തമായ കാറ്റിൽ മീത്തലെ ചമ്പാട് കണ്ണകി സ്റ്റുഡിയൊവിൽ കനത്ത നാശനഷ്ടം. സ്റ്റുഡിയൊവിൻ്റെ ഓടുകൾ പാറി പോകുകയും, സീലിംഗ് തകർന്ന് വീഴുകയും ചെയ്തു. ക്യാമറ, കമ്പ്യൂട്ടർ എന്നിവയടക്കം നശിച്ചു.

അരയാക്കൂൽ സ്വദേശിയായ ഉടമ ശ്രീനേഷ് കടയിലുണ്ടായിരുന്നെങ്കിലും ഓടി മാറിയതിനാൽ തലനാരിഴക്ക് രക്ഷപ്പെട്ടു. മേൽക്കൂര തകർന്നതിനാൽ മഴവെള്ളവും അകത്തെത്തി.

എ.കെ.പി.എ പ്രവർത്തകരും, സമീപത്തുള്ളവരും ചേർന്ന് സ്റ്റുഡിയൊ റൂം ശുചീകരിച്ചു. ഏതാണ്ട് രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ശ്രീനേഷ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298463/heavy-winds-and-rain-chambad-studio-collapses-loss-of-around-rs-2-lakh)