---
title: "കർഷക സംഘം ചമ്പാട് വില്ലേജ് സമ്മേളനം സമാപിച്ചു ; ടി.ടി അസ്കർ (പ്രസി.), വി.പി ശശീന്ദ്രൻ (സെക്ര.)"
english_title: "Farmers' Association Champad Village Conference concluded; T.T. Askar (Pres.), V.P. Saseendran (Secretary.)"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298308/farmers-association-champad-village-conference-concluded-tt-askar-pres-vp-saseendran-secretary"
published_at: "2025-06-25T07:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685b5943e31cd_Untitled-1_copy.jpg"
keywords: []
---

# കർഷക സംഘം ചമ്പാട് വില്ലേജ് സമ്മേളനം സമാപിച്ചു ; ടി.ടി അസ്കർ (പ്രസി.), വി.പി ശശീന്ദ്രൻ (സെക്ര.)

> **Lead Summary:** ചമ്പാട്: കർഷക സംഘം ചമ്പാട് വില്ലേജ് സമ്മേളനം സമാപിച്ചു ; ടി.ടി അസ്കർ (പ്രസി.), വി.പി ശശീന്ദ്രൻ (സെക്ര.)ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സമ്മേളനത്തിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു.

## Article Content

ചമ്പാട്: കർഷക സംഘം ചമ്പാട് വില്ലേജ് സമ്മേളനം സമാപിച്ചു ; ടി.ടി അസ്കർ (പ്രസി.), വി.പി ശശീന്ദ്രൻ (സെക്ര.)ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സമ്മേളനത്തിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു.

കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം കെ.സി മനോജ് ഉദ്ഘാടനം ചെയ്തു. ടി.ടി അഷ്ക്കർ അധ്യക്ഷനായി. കെ.ബിജു അനുശോചന സമയവും, കെ.എൻ ജയതിലക് രക്തസാക്ഷി പ്രമേയവും, വി.പി ശശീന്ദ്രൻ പ്രവർത്തന റിപ്പോർട്ടും, കെ.കെ മോഹൻകുമാർ പ്രമേയവും അവതരിപ്പിച്ചു. കെ.പി ശശിധരൻ സ്വാഗതം പറഞ്ഞു. ടി.ടി അഷ്കറിനെ പ്രസിഡണ്ടായും, വി.പി ശശീന്ദ്രനെ സെക്രട്ടറിയായും, വി.പി പ്രീന, എ.ജയരാജൻ എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും, കെ.എൻ ജയതിലക്, നസീർ ഇടവലത്ത് എന്നിവരെ ജോയിൻ്റ് സെക്രട്ടറിമാരായും, കെ.കെ മോഹൻകുമാറിനെ ഖജാൻജിയായും തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298308/farmers-association-champad-village-conference-concluded-tt-askar-pres-vp-saseendran-secretary)