---
title: "വടകരയിൽ ബൈക്കിലെത്തി  റോഡില്‍വെച്ച് പതിനാലുകാരിക്ക് നേരെ നഗ്നതാ പ്രദർശനം;  യുവാവ് അറസ്റ്റിൽ"
english_title: "Man arrested for exposing himself to a 14-year-old girl on a bike in Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298265/man-arrested-for-exposing-himself-to-a-14-year-old-girl-on-a-bike-in-vadakara"
published_at: "2025-06-24T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685abe5f9355d_685ab23f8b57e_rtsret.jpg"
keywords: []
---

# വടകരയിൽ ബൈക്കിലെത്തി  റോഡില്‍വെച്ച് പതിനാലുകാരിക്ക് നേരെ നഗ്നതാ പ്രദർശനം;  യുവാവ് അറസ്റ്റിൽ

> **Lead Summary:** വടകര:പതിനാല് വയസുകാരിയ്ക്കുനേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ വടകര സ്വദേശി പിടിയില്‍. പാലയാട്ടുനട സ്വദേശി മുബാറക് മന്‍സിലില്‍ മുഹമ്മദ് അന്‍സാറാണ് വടകര പൊലീസിന്റെ പിടിയിലായത്.

## Article Content

വടകര:പതിനാല് വയസുകാരിയ്ക്കുനേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ വടകര സ്വദേശി പിടിയില്‍. പാലയാട്ടുനട സ്വദേശി മുബാറക് മന്‍സിലില്‍ മുഹമ്മദ് അന്‍സാറാണ് വടകര പൊലീസിന്റെ പിടിയിലായത്.

ബൈക്കിലെത്തിയ ഇയാള്‍ ട്യൂഷനുപോകുകയായിരുന്ന വിദ്യാര്‍ത്ഥിയ്ക്കുനേരെ റോഡില്‍വെച്ച് നഗ്നത പ്രദര്‍ശനം നടത്തുകയായിരുന്നു. പെണ്‍കുട്ടി വടകര പൊലീസില്‍ പരാതി നല്‍കി. ഇയാള്‍ സഞ്ചരിച്ച ബൈക്കിനെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298265/man-arrested-for-exposing-himself-to-a-14-year-old-girl-on-a-bike-in-vadakara)