---
title: "ജില്ലാ മിനി വോളി ചാമ്പ്യന്ഷിപ്പ് ; വിജയികളെ ചമ്പാട് കെ.സി.കെ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് അനുമോദിച്ചു"
english_title: "District Mini Volleyball Championship; Champad KCK Arts and Sports Club felicitates the winners"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298263/district-mini-volleyball-championship-champad-kck-arts-and-sports-club-felicitates-the-winners"
published_at: "2025-06-24T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685abdeb8dd48_Untitled-1_copy.jpg"
keywords: []
---

# ജില്ലാ മിനി വോളി ചാമ്പ്യന്ഷിപ്പ് ; വിജയികളെ ചമ്പാട് കെ.സി.കെ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് അനുമോദിച്ചു

> **Lead Summary:** ചമ്പാട്: സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ നടന്ന ജില്ലാ മിനി വോളിബോൾ ചാമ്പ്യൻ ഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ ടീംമംഗങ്ങളെ ചമ്പാട് കെസികെആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. മീത്തലെ ചമ്പാട് പന്ന്യന്നൂർ പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയത്തിലാണ് അനുമോദന ചടങ്ങ് നടന്നത്.

## Article Content

ചമ്പാട്: സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ നടന്ന ജില്ലാ മിനി വോളിബോൾ ചാമ്പ്യൻ ഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ ടീംമംഗങ്ങളെ ചമ്പാട് കെസികെആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. മീത്തലെ ചമ്പാട് പന്ന്യന്നൂർ പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയത്തിലാണ് അനുമോദന ചടങ്ങ് നടന്നത്.

ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെകെ പവിത്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് കെകെ മണിലാൽ അധ്യക്ഷനായി. ടീമിൻ്റെ മുഖ്യ പരിശീലകൻ എംസി രവീന്ദ്രനെ ചടങ്ങിൽ ആദരിച്ചു. ടീം അംഗങ്ങൾക്കും, കോലോ ഇന്ത്യാ ജൂനിയർ താങ്താ ചാമ്പ്യൻഷിപ്പ് വിജയി വിദ്യുത് വിനോദിനും കെകെ പവിത്രൻ ഉപഹാരം സമ്മാനിച്ചു. സ്പോർട്സ് കൗൺസിൽ വോളി പരിശീലകൻ കെ പ്രമോദൻ, ടി ഹരിദാസ്, മണിയൂർ രാജൻ, വിഎം അർജുൻ, പി ഷിജിൻ എന്നിവർ സംസാരിച്ചു.കെസികെ ക്ലബ്ബ് സെക്രടറി കെ ഷാജി സ്വാഗതവും, പ്രസിഡൻ്റ് പിപി ദിജിൻ നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പതിനൊന്ന് ടീമുകളിൽ നിന്നും കെസികെ ക്ലബ് പരിശീലനം നൽകിയ പിപി അഷ് വിൻ ക്യാപ്റ്റനായ ടീമാണ് ജേതാക്കളായത്. ജില്ലയെ പ്രതിനിധീകരിച്ചു ടീമിലെ 4 പേർ സംസ്ഥാന തലത്തിലും മൽസരിച്ചു.മലപ്പുറത്ത് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലക്ക് മൂന്നാം സ്ഥാനവും ലഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298263/district-mini-volleyball-championship-champad-kck-arts-and-sports-club-felicitates-the-winners)