---
title: "റാഫ്റ്റിങിനിടെ മാഹി പെരിങ്ങാടി സ്വദേശി പുഴയിൽ  കുഴഞ്ഞു വീണു മരിച്ചു."
english_title: "A native of Mahi, Peringadi, drowned and died in the river while rafting."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298046/a-native-of-mahi-peringadi-drowned-and-died-in-the-river-while-rafting"
published_at: "2025-06-23T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685976441e33b_Untitled-6_copy.jpg"
keywords: []
---

# റാഫ്റ്റിങിനിടെ മാഹി പെരിങ്ങാടി സ്വദേശി പുഴയിൽ  കുഴഞ്ഞു വീണു മരിച്ചു.

> **Lead Summary:** റാഫ്റ്റിങിനിടെ മാഹി പെരിങ്ങാടി സ്വദേശി പുഴയിൽ കുഴഞ്ഞുവീണു മരിച്ചു. മാഹി പെരിങ്ങാടി സ്വദേശി യൂസഫ് ആണു മരിച്ചത്.

## Article Content

റാഫ്റ്റിങിനിടെ മാഹി പെരിങ്ങാടി സ്വദേശി പുഴയിൽ കുഴഞ്ഞുവീണു മരിച്ചു. മാഹി പെരിങ്ങാടി സ്വദേശി യൂസഫ് ആണു മരിച്ചത്.

ഇന്ന് രാവിലെ 12 മണിയോടെ തേജസ്വിനിപ്പുഴയുടെ പൊയ്യക്കടവ് ഭാഗത്താണു സംഭവം. റാഫ്റ്റിങ് അവസാനിക്കുന്നതിനിടെ പുഴയിൽ കുളിച്ചു കൊണ്ടിരിക്കെ ക്ഷീണം അനുഭവപ്പെട്ട യൂസഫിനെ ഉടൻ തന്നെ കൂടെയുണ്ടായിരുന്ന ബന്ധുക്കൾ ചെറുപുഴ സെൻ്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് രാവിലെ 10 ആണ് യൂസഫ് ഉൾപ്പെടെയുള്ള 6 അംഗ സംഘം റാഫ്റ്റിങിനായി ചെറുപുഴയിൽ എത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298046/a-native-of-mahi-peringadi-drowned-and-died-in-the-river-while-rafting)