തലശേരി:(www.panoornews.in) സിവിൽ ക്രിമിനൽ തർക്കങ്ങളിൽ നീതി വേഗത്തിൽ ലഭ്യമാവാൻ ഇനി മുതൽ സമയം പദ്ധതിയും സഹായിക്കും. പോലീസ് സ്റ്റേഷനുകളിൽ എത്തുന്ന പരാതികളിൽ സിവിൽ സ്വഭാവമുള്ള കേസുകളും ഒത്തുതീർപ്പാക്കാൻ പറ്റുന്ന ക്രിമിനൽ കേസുകളും കോടതിയിൽ പോവാതെ പരിഹരിക്കാനാവുമെന്നാണ് സമയത്തിൻ്റെ മേന്മയും ലക്ഷ്യ വും.
വാദിയും പ്രതിയുമെന്ന അതിർവരമ്പുകൾ ഒഴിവാക്കി ഇരു കക്ഷികളും സഹകരിച്ചാൽ നീതി താമസംവിനാ കൂടെ വരും. ലീഗൽ സർവ്വീസ് അതോറിറ്റിയാണ് ഇതിനായി മദ്ധ്യസ്ഥത വഹിക്കുക. സാധാരണയായി സിവിൽ ക്രിമിനൽ കോടതികളിൽ നിന്നും റഫർ ചെയ്യുന്നതും കക്ഷികൾ നേരിട്ട് സമീപിക്കുന്നതുമായ കേസുകളാണ് ലീഗൽ സർവ്വീസ് അതോറിറ്റി ഏറ്റെടുക്കുന്നത്.


ഇതിലുള്ള കാലതാമസം സമയം പദ്ധതിയിലൂടെ ഒഴിവാക്കാനാവും. നിസാര തർക്കങ്ങളുടെ പേരിൽ അനുദിനം കുന്നു കൂടുന്ന കേസുകളുടെ വ്യാപ്തിയും കുറയ്ക്കാനാവുമെന്നാണ് ബന്ധപ്പെട്ടവരുടെ പ്രതീക്ഷ. സമയത്തിൻ്റെ ജില്ലാ തല ഉത്ഘാടനം ഹൈക്കോടതി ജഡ്‌ജ് ജസ്റ്റിസ് സി.എസ്. ഡയസ് കഴിഞ്ഞ ദിവസം തലശേരി ജില്ലാ കോടതി ബൈസെന്ററി നറി ഹാളിൽ ചേർന്ന ചടങ്ങിൽ നിർവ്വഹിച്ചു. ജില്ലാ ജഡ്‌ജി കെ.ടി. നിസാർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എം.എ. സി.ടി ജഡ്‌ജ് ടി.കെ. നിർമ്മല, ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് ബി.കരുണാകരൻ, കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാൾ, തലശ്ശേരി എ.എസ്.പി. പി.ബി കിരൺ, പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത് കുമാർ, ബാർ അസോസിയേഷൻ പ്രസിഡണ്ട് കെ വിശ്വൻ, ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സിക്രട്ടറി പി. മൻജു, ഡി.എൽ.എസ്.എ. സെക്ഷൻ ഓഫീസർ പി.വി സനൽ കുമാർ എന്നിവർ സംസാരിച്ചു.
Time is running out in Thalassery too; Civil and criminal cases will now be resolved faster
