---
title: "ഗവർണർക്കെതിരെ പാനൂരിൽ പ്രതിഷേധവുമായി രാഷ്ട്രീയ യുവ ജനതാദൾ കൂത്ത്പറമ്പ് മണ്ഡലം കമ്മിറ്റി"
english_title: "Rashtriya Yuva Janata Dal Koothparamba Mandal Committee holds protest against Governor in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298020/rashtriya-yuva-janata-dal-koothparamba-mandal-committee-holds-protest-against-governor-in-panur"
published_at: "2025-06-23T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685951c0096e6_Untitled-3_copy.jpg"
keywords: []
---

# ഗവർണർക്കെതിരെ പാനൂരിൽ പ്രതിഷേധവുമായി രാഷ്ട്രീയ യുവ ജനതാദൾ കൂത്ത്പറമ്പ് മണ്ഡലം കമ്മിറ്റി

> **Lead Summary:** **പാനൂർ : **രാജ്ഭവൻ ആർ എസ് എസ് കാര്യാലയം ആക്കാൻ അനുവദിക്കില്ല എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു രാഷ്ട്രീയ യുവജനതാദൾ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

## Article Content

**പാനൂർ : **രാജ്ഭവൻ ആർ എസ് എസ് കാര്യാലയം ആക്കാൻ അനുവദിക്കില്ല എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു രാഷ്ട്രീയ യുവജനതാദൾ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

ആർ വൈ ജെ ഡി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ പി സായന്ത് പരിപാടി ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് എം കെ രഞ്ജിത്ത് ആധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി പി യദു കൃഷ്‌ണ, കെ പി അശ്വതി, ഹരീഷ് കടവത്തൂർ, ചന്ദ്രിക പതിയൻ്റവിട, നിമീഷ് കൊറോത്ത്, കെ സിനി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298020/rashtriya-yuva-janata-dal-koothparamba-mandal-committee-holds-protest-against-governor-in-panur)