ലഹരിക്കേസില്‍ നടന്‍ ശ്രീകാന്ത് അറസ്റ്റില്‍

ലഹരിക്കേസില്‍ നടന്‍ ശ്രീകാന്ത് അറസ്റ്റില്‍
Jun 23, 2025 05:43 PM | By Rajina Sandeep

(www.panoornews.in)ലഹരിക്കേസില്‍ തമിഴ് - തെലുങ്ക് നടന്‍ ശ്രീകാന്ത് അറസ്റ്റില്‍. ബാറിലെ അടിപിടിക്കേസില്‍ അറസ്റ്റിലായ എഐഎഡിഎംകെ നേതാവില്‍ നിന്നാണ് ശ്രീകാന്ത് ലഹരിമരുന്ന് ഉപയോഗിക്കുന്നതായി വിവിരം ലഭിച്ചത്. നടന്‍ കൊക്കെയ്ന്‍ വാങ്ങി ഉപയോഗിച്ചുവെന്നാണ് സംശയം. താരത്തിന്റെ രക്ത സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.


ചെന്നൈയ്ക്കടുത്തുള്ള നുംഗബാക്കത്തുള്ള ബാറിലാണ് സംഘര്‍ഷമുണ്ടായത്. ഇവിടെ വച്ച് എഐഎഡിഎംകെ പ്രവര്‍ത്തകന്‍ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും പലര്‍ക്കും ലഹരി കൈമാറിയെന്നും പൊലീസ് ചോദ്യം ചെയ്യലില്‍ നിന്ന് മനസിലാക്കി. ഇതിനിടെയാണ് നടന്‍ ശ്രീകാന്തിനും ഇയാള്‍ ലഹരി കൈമാറിയതായി പൊലീസ് മനസിലാക്കിയത്. ഒരു ഗ്രാം കൊക്കെയ്ന്‍ താരം 12000 രൂപയ്ക്കാണ് വാങ്ങിയതെന്നാണ് പ്രസാദ് നല്‍കിയ മൊഴി. ശ്രീകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പൊലീസ് അല്‍പ്പസമയം മുന്‍പാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്


2000 മുതല്‍ നിരവധി തെലുങ്ക്, തമിഴ് സിനിമകളിലെ നിറസാന്നിധ്യമാണ് ശ്രീകാന്ത്. ഒരുനാള്‍ കനവ്, ബമ്പര കണ്ണാലെ, മെര്‍ക്കുറി പൂക്കള്‍, നന്‍പന്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. മലയാളത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ നായകനായ ഹീറോയിലും ഉപ്പുകണ്ടം ബ്രദേഴ്‌സ് 2ലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Actor Srikanth arrested in drug case

Next TV

Related Stories
റാഫ്റ്റിങിനിടെ മാഹി പെരിങ്ങാടി സ്വദേശി പുഴയിൽ  കുഴഞ്ഞു വീണു മരിച്ചു.

Jun 23, 2025 09:13 PM

റാഫ്റ്റിങിനിടെ മാഹി പെരിങ്ങാടി സ്വദേശി പുഴയിൽ കുഴഞ്ഞു വീണു മരിച്ചു.

റാഫ്റ്റിങിനിടെ മാഹി പെരിങ്ങാടി സ്വദേശി പുഴയിൽ കുഴഞ്ഞു വീണു...

Read More >>
പുത്തൂർ കേലം കുന്നുമ്മൽ ഉത്തമൻ അന്തരിച്ചു

Jun 23, 2025 08:43 PM

പുത്തൂർ കേലം കുന്നുമ്മൽ ഉത്തമൻ അന്തരിച്ചു

പുത്തൂർ കേലം കുന്നുമ്മൽ ഉത്തമൻ...

Read More >>
തലശേരിയിലും സമയം ; സിവിൽ  - ക്രിമിനൽ കേസുകൾ ഇനി വേഗത്തിൽ തീർപ്പാകും

Jun 23, 2025 07:43 PM

തലശേരിയിലും സമയം ; സിവിൽ - ക്രിമിനൽ കേസുകൾ ഇനി വേഗത്തിൽ തീർപ്പാകും

തലശേരിയിലും സമയം ; സിവിൽ - ക്രിമിനൽ കേസുകൾ ഇനി വേഗത്തിൽ...

Read More >>
ഗവർണർക്കെതിരെ പാനൂരിൽ പ്രതിഷേധവുമായി രാഷ്ട്രീയ യുവ ജനതാദൾ കൂത്ത്പറമ്പ് മണ്ഡലം കമ്മിറ്റി

Jun 23, 2025 06:32 PM

ഗവർണർക്കെതിരെ പാനൂരിൽ പ്രതിഷേധവുമായി രാഷ്ട്രീയ യുവ ജനതാദൾ കൂത്ത്പറമ്പ് മണ്ഡലം കമ്മിറ്റി

ഗവർണർക്കെതിരെ പാനൂരിൽ പ്രതിഷേധവുമായി രാഷ്ട്രീയ യുവ ജനതാദൾ കൂത്ത്പറമ്പ് മണ്ഡലം...

Read More >>
Top Stories










News Roundup






https://panoor.truevisionnews.com/ -