മഞ്ഞോടി - കോപ്പാലം റൂട്ടിൽ കണ്ണിച്ചിറയിൽ ബസുകൾക്ക് ഭീഷണിയായി കൂറ്റൻ മരങ്ങളുടെ ശിഖിരങ്ങൾ ; അഞ്ചോളം ബസുകൾക്ക് കേടുപാട്

മഞ്ഞോടി - കോപ്പാലം റൂട്ടിൽ കണ്ണിച്ചിറയിൽ ബസുകൾക്ക് ഭീഷണിയായി കൂറ്റൻ മരങ്ങളുടെ ശിഖിരങ്ങൾ ; അഞ്ചോളം ബസുകൾക്ക് കേടുപാട്
Jun 23, 2025 08:41 AM | By Rajina Sandeep

(www.panoornews.in)മഞ്ഞോടി - കോപ്പാലം റൂട്ടിൽ കണ്ണിച്ചിറയിൽ റോഡരികിലെ മരങ്ങളുടെ ശിഖിരങ്ങൾ ബസുൾപ്പടെയുള്ള വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. താഴ്ന്ന് കിടക്കുന്ന മരങ്ങളുടെ ശിഖിരങ്ങളിൽ തട്ടി അഞ്ചോളം ബസുകൾക്ക് കേട് പാടുണ്ടായി.

തലശേരി - പാനൂർ റൂട്ടിൽ കോപ്പാലം വഴി സർവീസ് നടത്തുന്ന ബസുകളാണ് ഏറെ കഷ്ടപ്പെടുന്നത്. കണ്ണിച്ചിറ മുതൽ - പെരിങ്കളത്തെ ടീച്ചർ ബസ് സ്റ്റോപ്പ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തുള്ള മരങ്ങളാണ് അപകടകരമാം വിധം റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്നത്. റൂട്ട് ബസുകൾക്ക് പുറമെ തലശേരിയിൽ നിന്നും ഇന്ധനം നിറക്കാൻ കോപ്പാലത്തേക്ക് പോകുന്ന സ്വകാര്യ ബസുകളും, ലോറികളുൾപ്പടെയുള്ള വലിയ വാഹനങ്ങൾ വേറെയും. തലങ്ങും - വിലങ്ങും വലിയ വാഹനങ്ങൾ വരുമ്പോഴാണ് മരത്തിൻ്റെ ശിഖിരങ്ങളിൽ തട്ടി അപകടങ്ങളുണ്ടാകുന്നതെന്ന് ആനന്ദം ബസ് ഡ്രൈവർ ജയൻ പറഞ്ഞു.

തലശേരി - പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഗായത്രി, നവോദയ, സ്മാർട്ട് ബസുകൾ ഇത്തരത്തിൽ അപകടത്തിൽ പെട്ടു. ഇന്ധനം നിറക്കാനായി കോപ്പാലത്തേക്ക് പോയ 2 ബസുകൾക്കും മരത്തിൻ്റെ ശിഖിരങ്ങളിലിടിച്ച് അപകടമുണ്ടായി. എത്രയും വേഗം മരത്തിൻ്റെ ശിഖിരങ്ങൾ മുറിച്ച് മാറ്റിയില്ലെങ്കിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാകുമെന്നും ബസ് ജീവനക്കാർ പറഞ്ഞു. തലശേരിയിലേക്കും, പാനൂരിലേക്കും ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോകുന്ന വഴി കൂടിയാണിത്.

The tops of huge trees pose a threat to buses at Kannichira on the Manjodi-Kopalam route; around five buses damaged

Next TV

Related Stories
ബോംബും, ആയുധങ്ങൾക്കുമായി  വളയത്ത് പൊലീസ് റെയിഡ്

Jul 8, 2025 04:03 PM

ബോംബും, ആയുധങ്ങൾക്കുമായി വളയത്ത് പൊലീസ് റെയിഡ്

ബോംബും, ആയുധങ്ങൾക്കുമായി വളയത്ത് പൊലീസ്...

Read More >>
കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് 5000 ഫലവൃക്ഷത്തൈ നട്ടു

Jul 8, 2025 01:17 PM

കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് 5000 ഫലവൃക്ഷത്തൈ നട്ടു

കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് 5000 ഫലവൃക്ഷത്തൈ...

Read More >>
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം ; ബന്ധുക്കളെ കൂടി  ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം ചേരും.

Jul 8, 2025 12:14 PM

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം ; ബന്ധുക്കളെ കൂടി ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം ചേരും.

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം ; ബന്ധുക്കളെ കൂടി ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം...

Read More >>
കെഎസ്ആർടിസി ജീവനക്കാർ സന്തുഷ്ടർ ;  നാളത്തെ ദേശീയ  പണിമുടക്കിൽ പങ്കെടുക്കില്ലെന്നും, സർവീസ് നടത്തുമെന്നും  മന്ത്രി കെബി ഗണേഷ്കുമാർ.

Jul 8, 2025 12:12 PM

കെഎസ്ആർടിസി ജീവനക്കാർ സന്തുഷ്ടർ ; നാളത്തെ ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്നും, സർവീസ് നടത്തുമെന്നും മന്ത്രി കെബി ഗണേഷ്കുമാർ.

കെഎസ്ആർടിസി ജീവനക്കാർ സന്തുഷ്ടർ ; നാളത്തെ ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്നും, സർവീസ് നടത്തുമെന്നും മന്ത്രി കെബി...

Read More >>
അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

Jul 8, 2025 10:22 AM

അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ...

Read More >>
മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ സോഷ്യൽ സയൻസ്, ഗണിതം,  അറബിക് എന്നീ വിഷയങ്ങളിൽ കരാർ അധ്യാപകരെ നിയമിക്കുന്നു

Jul 8, 2025 09:17 AM

മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ സോഷ്യൽ സയൻസ്, ഗണിതം, അറബിക് എന്നീ വിഷയങ്ങളിൽ കരാർ അധ്യാപകരെ നിയമിക്കുന്നു

മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ സോഷ്യൽ സയൻസ്, ഗണിതം, അറബിക് എന്നീ വിഷയങ്ങളിൽ കരാർ അധ്യാപകരെ നിയമിക്കുന്നു...

Read More >>
Top Stories

News Roundup

//Truevisionall