---
title: "വയനാട്ടിലെ ബന്ധു വീട്ടിൽ ഉറങ്ങിക്കിടന്ന നാദാപുരം സ്വദേശിയായ യുവാവ് മരിച്ച നിലയിൽ"
english_title: "A young man from Nadapuram, Kozhikode, was found dead while sleeping at a relative's house in Wayanad."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297824/a-young-man-from-nadapuram-kozhikode-was-found-dead-while-sleeping-at-a-relatives-house-in-wayanad"
published_at: "2025-06-22T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68581a949709e_images_(2).jpg"
keywords: []
---

# വയനാട്ടിലെ ബന്ധു വീട്ടിൽ ഉറങ്ങിക്കിടന്ന നാദാപുരം സ്വദേശിയായ യുവാവ് മരിച്ച നിലയിൽ

> **Lead Summary:** വയനാട്ടിലെ ബന്ധു വീട്ടിൽ എത്തിയ യുവാവ് ഉറക്കത്തിനിടയിൽ മരിച്ചു. കോഴിക്കോട് നാദാപുരം ചെക്യാട് സ്വദേശി യുവാവ് മരിച്ചനിലയിൽ. തെയ്യം കലാകാരൻ ചെക്യാട് കല്ലമ്മൽ കക്കം വെള്ളീൻ്റെവിട അഖേഷ് ആണ് മരിച്ചത്.

## Article Content

വയനാട്ടിലെ ബന്ധു വീട്ടിൽ എത്തിയ യുവാവ് ഉറക്കത്തിനിടയിൽ മരിച്ചു. കോഴിക്കോട് നാദാപുരം ചെക്യാട് സ്വദേശി യുവാവ് മരിച്ചനിലയിൽ. തെയ്യം കലാകാരൻ ചെക്യാട് കല്ലമ്മൽ കക്കം വെള്ളീൻ്റെവിട അഖേഷ് ആണ് മരിച്ചത്.

തൊണ്ടർനാട് മക്യാട് ആശ്രമം റോഡിലെ കോട്ടയിൽ പ്രദീപിൻ്റെ വീട്ടിൽ ഇന്നലെ രാത്രി എത്തിയ അഖേഷും ബന്ധുകളും സുഹൃത്തുകളും വൈകിയാണ് ഉറങ്ങാൻ കിടന്നത്. ഇന്ന് രാവിലെ 9.30 ആയിട്ടും ഉണരാത്തതിനാൽ വിളിച്ചപ്പോൾ അനക്കമില്ലാത്ത അസ്ഥയിലായിരുന്നു. ഉടൻ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചു. ഇവിടെ നിന്ന് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിശോധിച്ചപ്പോൾ നേരത്തെ മരണം സംഭവിച്ചതായി ഡോക്ടർ മാർ അറിയിച്ചു.

തൊണ്ടർനാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297824/a-young-man-from-nadapuram-kozhikode-was-found-dead-while-sleeping-at-a-relatives-house-in-wayanad)