---
title: "വടകരയിൽ അജ്ഞാതൻ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ"
english_title: "Unknown man found dead after falling from train in Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297482/unknown-man-found-dead-after-falling-from-train-in-vadakara"
published_at: "2025-06-21T08:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68561d5fd1b2e_death_1736337491121_1741054266479.jpg"
keywords: []
---

# വടകരയിൽ അജ്ഞാതൻ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ

> **Lead Summary:** വടകര: വടകരയിൽ അജ്ഞാതനെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. വടകര വണ്ണാത്തി ഗേറ്റിലാണ് വെള്ളിയാഴ്ച രാത്രിയോടെ മൃതദേഹം കണ്ടത്. മംഗളൂരു - പുതുച്ചേരി എക്സ്പ്രസ് ട്രാക്കിലൂടെ കടന്നു പോയതിനു പിന്നാലെയാണ് മൃതദേഹം കണ്ടത്.

## Article Content

വടകര: വടകരയിൽ അജ്ഞാതനെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. വടകര വണ്ണാത്തി ഗേറ്റിലാണ് വെള്ളിയാഴ്ച രാത്രിയോടെ മൃതദേഹം കണ്ടത്. മംഗളൂരു - പുതുച്ചേരി എക്സ്പ്രസ് ട്രാക്കിലൂടെ കടന്നു പോയതിനു പിന്നാലെയാണ് മൃതദേഹം കണ്ടത്.

രാത്രി 7.20ഓടെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ പൊലീസ് ഉൾപ്പെടെയുള്ള അധികൃതരെ വിവരം അറിയിച്ചു. മൃതദേഹം വടകരയിലെ ജില്ലാ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297482/unknown-man-found-dead-after-falling-from-train-in-vadakara)