---
title: "കുന്നിടിഞ്ഞ് കുന്നോത്ത്പറമ്പ് കുടുംബാരോഗ്യ കേന്ദ്രം അപകടാവസ്ഥയിൽ ; സ്ഥലം സന്ദർശിച്ച് കെ.പി മോഹനൻ എം എൽ എ "
english_title: "Kunnothparamba Family Health Center in danger after landslide; KP Mohanan MLA visits the site"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297102/kunnothparamba-family-health-center-in-danger-after-landslide-kp-mohanan-mla-visits-the-site"
published_at: "2025-06-19T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853ae2837d53_nhnhnhnnh.jpg"
keywords: []
---

# കുന്നിടിഞ്ഞ് കുന്നോത്ത്പറമ്പ് കുടുംബാരോഗ്യ കേന്ദ്രം അപകടാവസ്ഥയിൽ ; സ്ഥലം സന്ദർശിച്ച് കെ.പി മോഹനൻ എം എൽ എ 

> **Lead Summary:** കുന്നോത്ത്പറമ്പ്: കുന്നിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന കുന്നോത്ത്പറമ്പ് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ കെ പി മോഹനൻ എം എൽ എ യും റവന്യൂ അധികൃതരും സന്ദർശനം നടത്തി. നിള്ളങ്ങലിലെ ആരോഗ്യ കേന്ദ്രത്തിൻ്റെ മുകൾഭാഗത്തെ മണ്ണാണ് ഇടയ്ക്കിടെ ഇടിഞ്ഞു വീഴുന്നത്.

## Article Content

കുന്നോത്ത്പറമ്പ്: കുന്നിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന കുന്നോത്ത്പറമ്പ് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ കെ പി മോഹനൻ എം എൽ എ യും റവന്യൂ അധികൃതരും സന്ദർശനം നടത്തി. നിള്ളങ്ങലിലെ ആരോഗ്യ കേന്ദ്രത്തിൻ്റെ മുകൾഭാഗത്തെ മണ്ണാണ് ഇടയ്ക്കിടെ ഇടിഞ്ഞു വീഴുന്നത്.

തലശ്ശേരി തഹസിൽദാർ എം.വിജേഷ്, ഡെപ്യൂട്ടി തഹസിൽദാർ കെ.രമേശൻ,ബ്ലോക്ക് പഞ്ചായത്തംഗം ചന്ദ്രിക പതിയൻ്റവിട, പഞ്ചായത്തംഗം എം.ബീന, ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ദീക്ഷിത്, ഡോ. ബീന, വികസന സമിതിയംഗം കെ.പി.നന്ദനൻ, എം.ശ്രീജ എന്നിവർ സംബന്ധിച്ചു.

അപകടാവസ്ഥ ഒഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കുന്നതിനായി എച്ച്എംസി യോഗം ചേർന്ന് പരിഹാര നടപടികൾ സമർപ്പിക്കാൻ

എംഎൽഎ നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297102/kunnothparamba-family-health-center-in-danger-after-landslide-kp-mohanan-mla-visits-the-site)