---
title: "കണ്ണൂർ ചക്കരക്കല്ലിൽ വീടിനുളളിലെ  അലമാരയിൽ പതിവില്ലാത്ത അനക്കം ; പരിശോധിച്ചപ്പോൾ ഉഗ്രൻ മൂർഖൻ, തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടുകാർ"
english_title: "Unusual movement in the cupboard inside the house in Chakkarakallu, Kannur; When checked, a ferocious cobra was found, the family escaped with a head injury"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297074/unusual-movement-in-the-cupboard-inside-the-house-in-chakkarakallu-kannur-when-checked-a-ferocious-cobra-was-found-the-family-escaped-with-a-head-injury"
published_at: "2025-06-19T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853997284961_Untitled-3_copy.jpg"
keywords: []
---

# കണ്ണൂർ ചക്കരക്കല്ലിൽ വീടിനുളളിലെ  അലമാരയിൽ പതിവില്ലാത്ത അനക്കം ; പരിശോധിച്ചപ്പോൾ ഉഗ്രൻ മൂർഖൻ, തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടുകാർ

> **Lead Summary:** **കണ്ണൂർ: **ചക്കരക്കൽ ചെമ്പിലോട് അശോകൻ പീടികക്ക് സമീപത്തെ നാസറിൻ്റെ വീട്ടിനുള്ളിലെ അലമാരയിലാണ് മൂർഖൻ പാമ്പ് കയറിയത്.

## Article Content

**കണ്ണൂർ: **ചക്കരക്കൽ ചെമ്പിലോട് അശോകൻ പീടികക്ക് സമീപത്തെ നാസറിൻ്റെ വീട്ടിനുള്ളിലെ അലമാരയിലാണ് മൂർഖൻ പാമ്പ് കയറിയത്.

അലമാരയിൽ നിന്നും പതിവില്ലാത്ത വിധം അനക്കം ശ്രദ്ധയിൽ പെട്ട വീട്ടുകാർ പാമ്പിൻ്റെ ശീൽക്കാരം കേൾക്കുകയായിരുന്നു. ഉടൻ അലമാര പൂട്ടി നാട്ടുകാരുടെ സഹായം തേടുക യായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് സർപ്പവളണ്ടിയറും, മാർക്ക് പ്രവർത്തകനുമായ സന്ദീപ് ചക്കരക്കൽ സ്ഥലത്തെത്തി പാമ്പിനെ പിടികൂടിയപ്പോഴാണ് മൂർഖനാണെന്നറിയുന്നത്.

അതോടെ ക്ഷണിക്കതെയെത്തിയ അതിഥിയെ കണ്ട് വീട്ടുകാരും ഞെട്ടി. മഴക്കാലമാണെന്നും, പാമ്പുകൾ എവിടെ വേണമെങ്കിലും കയറികൂടാമെന്നും, പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്നും സന്ദീപ് ചക്കരക്കൽ നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകി. മൂർഖനെ പിന്നീട് ആവാസവ്യവസ്ഥയിൽ തുറന്നു വിട്ടു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297074/unusual-movement-in-the-cupboard-inside-the-house-in-chakkarakallu-kannur-when-checked-a-ferocious-cobra-was-found-the-family-escaped-with-a-head-injury)