---
title: "കരിയാട് കിണർ ഇടിഞ്ഞു താഴ്ന്നു, മതില്‍ നിലം പൊത്തി"
english_title: "Heavy rains; Kariyad well collapses, wall buried"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297073/heavy-rains-kariyad-well-collapses-wall-buried"
published_at: "2025-06-19T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853977f7e2fd_Untitled-2_copy.jpg"
keywords: []
---

# കരിയാട് കിണർ ഇടിഞ്ഞു താഴ്ന്നു, മതില്‍ നിലം പൊത്തി

> **Lead Summary:** പാനൂര്‍: കനത്ത മഴയിൽ കരിയാടും മനേക്കരയിലും വീട്ടു കിണര്‍ ഇടിഞ്ഞു താഴ്ന്നു. കരിയാട് പുളിയനമ്പ്രത്തെ നായര്‍കണ്ടി അയ്യൂബിന്‍റെ വീട്ടു മുറ്റത്തെ കിണറാണ് ഇന്നലെ ഉച്ചയോടെ ഭൂമിയിലേക്ക് അമര്‍ന്നത്.

## Article Content

പാനൂര്‍: കനത്ത മഴയിൽ കരിയാടും മനേക്കരയിലും വീട്ടു കിണര്‍ ഇടിഞ്ഞു താഴ്ന്നു. കരിയാട് പുളിയനമ്പ്രത്തെ നായര്‍കണ്ടി അയ്യൂബിന്‍റെ വീട്ടു മുറ്റത്തെ കിണറാണ് ഇന്നലെ ഉച്ചയോടെ ഭൂമിയിലേക്ക് അമര്‍ന്നത്.

പാനൂര്‍ നഗരസഭ ചെയര്‍മാന്‍ കെ.പി ഹാഷിം, പെരിങ്ങത്തൂര്‍ വില്ലേജ് അസിസ്റ്റന്‍റ് ഓഫീസര്‍ ഉമ്മര്‍, നഗരസഭ കൗണ്‍സിലര്‍ മുസ്തഫ കല്ലുമ്മല്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. കനത്ത മഴയെ തുടര്‍ന്ന്

കരിയാട് വീട്ടു മതില്‍ തകന്നു വീണു. ടീയം ഹൗസില്‍ ശബാനയുടെ വീട്ടു മതിലാണ് തകര്‍ന്നത്. പാനൂര്‍ നഗരസഭ ചെയര്‍മാന്‍ കെ.പി ഹാഷിം, നഗരസഭ കൗണ്‍സിലര്‍ എന്‍.എ കരീം സംഭവ സ്ഥലം സന്ദര്‍ശിച്ചു. മനേക്കരയിൽലും കിണറ്റിൻ്റെ ആൾമറ നിലംപൊത്തി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297073/heavy-rains-kariyad-well-collapses-wall-buried)