---
title: "ഹോട്ടലിലെ സിസി ടിവി ശ്രദ്ധയിൽ  പെട്ടത് ഓംലറ്റ് ഉണ്ടാക്കിയും,  ബീഫ് ചൂടാക്കിയും  കഴിച്ച ശേഷം ;  ഓടി രക്ഷപെട്ട മോഷ്ടാവ്  പിടിയിൽ"
english_title: "Hotel CCTV caught thief making omelette and heating beef after eating it; thief caught after fleeing"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296943/hotel-cctv-caught-thief-making-omelette-and-heating-beef-after-eating-it-thief-caught-after-fleeing"
published_at: "2025-06-18T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68527db03b1cc_68526e5ccbd4e_dfdsf.jpg"
keywords: []
---

# ഹോട്ടലിലെ സിസി ടിവി ശ്രദ്ധയിൽ  പെട്ടത് ഓംലറ്റ് ഉണ്ടാക്കിയും,  ബീഫ് ചൂടാക്കിയും  കഴിച്ച ശേഷം ;  ഓടി രക്ഷപെട്ട മോഷ്ടാവ്  പിടിയിൽ

> **Lead Summary:** ഹോട്ടലില്‍ മോഷണത്തിനിടെ ബീഫ് ചൂടാക്കി കഴിച്ച മോഷ്ടാവ് പിടിയിൽ. തമിഴ്നാട് മാർണ്ഡം സ്വദേശി അനീഷ് എന്ന ശിവകുമാറാണ് പിടിയിലായത്. മേയിലാണ് പാലക്കാട് ചന്ദ്രനഗറിലെ ഹോട്ടലിൽ ഇയാള്‍ മോഷണം നടത്തിയത്. ഹോട്ടലിൽ നിന്ന് ഇയാൾ 25,000 രൂപയും മോഷ്ടിച്ചിരുന്നു.

## Article Content

ഹോട്ടലില്‍ മോഷണത്തിനിടെ ബീഫ് ചൂടാക്കി കഴിച്ച മോഷ്ടാവ് പിടിയിൽ. തമിഴ്നാട് മാർണ്ഡം സ്വദേശി അനീഷ് എന്ന ശിവകുമാറാണ് പിടിയിലായത്. മേയിലാണ് പാലക്കാട് ചന്ദ്രനഗറിലെ ഹോട്ടലിൽ ഇയാള്‍ മോഷണം നടത്തിയത്. ഹോട്ടലിൽ നിന്ന് ഇയാൾ 25,000 രൂപയും മോഷ്ടിച്ചിരുന്നു.

മോഷണത്തിന് പിന്നാലെ ഹോട്ടലിലുണ്ടായിരുന്ന കോഴിമുട്ടയെടുത്ത് ഓംലറ്റ് ഉണ്ടാക്കി കഴിക്കുകയും ചെയ്തിരുന്നു.

ഇതിനിടയില്‍ ഫ്രിഡ്ജ് തുറന്നുനോക്കിയപ്പോള്‍ അതില്‍ ബീഫ് ഫ്രൈ ഇരിക്കുന്നത് കണ്ടു. ഇത് ചൂടാക്കി കഴിച്ച് തുടങ്ങുന്ന സമയത്താണ് ഹോട്ടലില്‍ സ്ഥാപിച്ച സിസിടിവി കാമറ കള്ളന്‍റെ ശ്രദ്ധയില്‍പ്പെട്ടു.ഇതോടെ കള്ളന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍ പോകുന്ന പോക്കില്‍ അവിടെയുണ്ടായിരുന്ന മൊബൈല്‍ ഫോണും ചാര്‍ജറും പണവും അനീഷ് കള്ളന്‍ മോഷ്ടിച്ചിരുന്നു. ഹോട്ടലിന് സമീപത്തെ ക്ഷേത്രത്തിലും അതേദിവസം മോഷണം നടന്നിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296943/hotel-cctv-caught-thief-making-omelette-and-heating-beef-after-eating-it-thief-caught-after-fleeing)