---
title: "റോഡരികിലെ കുഴികൾ ഭീതി സൃഷ്ടിക്കുന്നു;  തൂവക്കുന്നിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു"
english_title: "Roadside potholes in eastern Panur continue to create 'fear'; School bus hits pothole in Thuvakunnu, children injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296863/roadside-potholes-in-eastern-panur-continue-to-create-fear-school-bus-hits-pothole-in-thuvakunnu-children-injured"
published_at: "2025-06-18T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685244e769a59_vbvb.jpg"
keywords: []
---

# റോഡരികിലെ കുഴികൾ ഭീതി സൃഷ്ടിക്കുന്നു;  തൂവക്കുന്നിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു

> **Lead Summary:** പാനൂർ : പാനൂരിൻ്റെ കിഴക്കൻ മേഖലകളിൽ റോഡരികിലെ കുഴികൾ ഭീതി സൃഷ്ടിക്കുന്നു. വാഹനാപകടം തുടർക്കഥയാകുന്നു. വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസ് തൂവക്കുന്നിൽ കുഴിയിൽ വീണു. വലിയ അപകടം ഒഴിവായി.

## Article Content

പാനൂർ : പാനൂരിൻ്റെ കിഴക്കൻ മേഖലകളിൽ റോഡരികിലെ കുഴികൾ ഭീതി സൃഷ്ടിക്കുന്നു. വാഹനാപകടം തുടർക്കഥയാകുന്നു. വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസ് തൂവക്കുന്നിൽ കുഴിയിൽ വീണു. വലിയ അപകടം ഒഴിവായി.

പാനൂരിനടുത്ത് തൂവ്വക്കുന്നിൽ സ്കൂൾ ബസ് റോഡരികിലെ കേബിളെടുക്കാനുള്ള കുഴിയിലാണ് ബന് താണ് പോയത്. ഏതാനും കുട്ടികൾക്ക് നിസ്സാര പരിക്ക് പറ്റി.

പെരിങ്ങത്തൂർ മൗണ്ട് ഗൈഡ് ഇൻ്റർനാഷണൽ സ്കൂൾ ബസാണ് അപകടത്തിൽപെട്ടത്.

ഓവുചാലിലേക്ക് ബസ്സ് ഒരു ഭാഗം ചരിയുകയായിരുന്നു. വിവരമറിഞ്ഞ് ജനപ്രതിനിധികളും, കൊളവല്ലൂർ പൊലീസും സ്ഥലത്തെത്തി. മൊബൈൽ കമ്പിനികളും, ജൽ ജീവൻ മിഷനും റോഡരികിലുണ്ടാക്കിയ കുഴികൾ യഥാവിധി മൂടാത്തത് വ്യാപക അപകടങ്ങൾക്കിടയാക്കുന്നുണ്ട്. വൻ അപകടങ്ങൾക്ക് കാത്തിരിക്കാതെ കുഴികൾ ശാസ്ത്രീയമായി മൂടണമെന്നാവശ്യം ശക്തമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296863/roadside-potholes-in-eastern-panur-continue-to-create-fear-school-bus-hits-pothole-in-thuvakunnu-children-injured)