കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി ; ജന്മനാരോഗ ബാധിതനായ കുഞ്ഞ് ആശുപത്രിയിൽ എത്തിക്കും മുമ്പ് മരിച്ചു

കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി ; ജന്മനാരോഗ ബാധിതനായ കുഞ്ഞ്  ആശുപത്രിയിൽ എത്തിക്കും മുമ്പ്   മരിച്ചു
Jun 15, 2025 10:15 PM | By Rajina Sandeep

കൊട്ടിയൂർ  (www.panoornews.in)കൊട്ടിയൂരിലെ ഗതാഗതക്കുരുക്കില്‍ ആംബുലൻസ് കുടുങ്ങിയതോടെ, സമയത്ത് ആശുപത്രിയില്‍ എത്തിക്കാനാകാതെ കുഞ്ഞ് മരിച്ചു. ശനിയാഴ്ച രാവിലെ 12 ഓടെയാണ് സംഭവം. അമ്പായത്തോട് താഴെ പാല്‍ച്ചുരം കോളനിയിലെ പ്രജോഷ് - ബിന്ദു ദമ്പതികളുടെ മൂന്നര വയസുളള മകന്‍ പ്രജുല്‍ ആണ് മരിച്ചത്.


ജന്മനാ തലച്ചോര്‍ സംബന്ധമായ രോഗം ബാധിതനാണ് പ്രജുല്‍. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി വിളിച്ച ആംബുലൻസ് മലയോര ഹൈവേയിലെ ഗതാഗതക്കുരുക്കില്‍ പെട്ട് മുക്കാല്‍ മണിക്കൂറോളം വൈകിയാണ് താഴെ പാല്‍ച്ചുരത്ത് എത്താനായത്.


കൊട്ടിയൂര്‍ ഉത്സവത്തോട് അനുബന്ധിച്ച് ശനിയാഴ്ച ഉണ്ടായ ഗതാഗതക്കുരുക്കില്‍ ആമ്പുലന്‍സും പെട്ടുപോവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ അതിവേഗം മാനന്തവാടിയിലെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു.

Ambulance stuck in traffic jam in Kottiyoor; baby with congenital disease dies before being taken to hospital

Next TV

Related Stories
കനത്തമഴയിൽ മനേക്കരയിൽ കിണർ ഭിത്തി ഇടിഞ്ഞുതാഴ്ന്നു

Jun 16, 2025 06:38 AM

കനത്തമഴയിൽ മനേക്കരയിൽ കിണർ ഭിത്തി ഇടിഞ്ഞുതാഴ്ന്നു

കനത്തമഴയിൽ മനേക്കരയിൽ കിണർ ഭിത്തി...

Read More >>
സംസ്ഥാനത്ത് ദുരിതം വിതച്ച് ശക്തമായ മഴ തുടരുന്നു ; മഴക്കെടുതിയിൽ 4 മരണം

Jun 15, 2025 09:17 PM

സംസ്ഥാനത്ത് ദുരിതം വിതച്ച് ശക്തമായ മഴ തുടരുന്നു ; മഴക്കെടുതിയിൽ 4 മരണം

സംസ്ഥാനത്ത് ദുരിതം വിതച്ച് ശക്തമായ മഴ തുടരുന്നു ; മഴക്കെടുതിയിൽ 4...

Read More >>
കനത്ത മഴ തുടരുന്നു ; കണ്ണൂർ ഉൾപ്പടെ അഞ്ച് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 15, 2025 07:09 PM

കനത്ത മഴ തുടരുന്നു ; കണ്ണൂർ ഉൾപ്പടെ അഞ്ച് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ തുടരുന്നു ; കണ്ണൂർ ഉൾപ്പടെ അഞ്ച് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
കനത്ത മഴയിലും കൊട്ടിയൂരിൽ തിങ്ങിനിറഞ്ഞ് ഭക്തജനങ്ങൾ ;   ഇഞ്ചുനീങ്ങാനാകാതെ വാഹനങ്ങളും, ഇന്ന് തിരുവോണം ആരാധന

Jun 15, 2025 01:33 PM

കനത്ത മഴയിലും കൊട്ടിയൂരിൽ തിങ്ങിനിറഞ്ഞ് ഭക്തജനങ്ങൾ ; ഇഞ്ചുനീങ്ങാനാകാതെ വാഹനങ്ങളും, ഇന്ന് തിരുവോണം ആരാധന

കനത്ത മഴയിലും കൊട്ടിയൂരിൽ തിങ്ങിനിറഞ്ഞ് ഭക്തജനങ്ങൾ ; ഇഞ്ചുനീങ്ങാനാകാതെ വാഹനങ്ങളും, ഇന്ന് തിരുവോണം...

Read More >>
കനത്ത മഴ ; പന്ന്യന്നൂർ ബാങ്ക് SSLC, +2 അനുമോദനം മാറ്റിവെച്ചു.

Jun 15, 2025 12:35 PM

കനത്ത മഴ ; പന്ന്യന്നൂർ ബാങ്ക് SSLC, +2 അനുമോദനം മാറ്റിവെച്ചു.

പന്ന്യന്നൂർ ബാങ്ക് SSLC, +2 അനുമോദനം...

Read More >>
Top Stories










News Roundup






Entertainment News





https://panoor.truevisionnews.com/ -