കനത്ത മഴ തുടരുന്നു ; കണ്ണൂർ ഉൾപ്പടെ അഞ്ച് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ തുടരുന്നു ; കണ്ണൂർ ഉൾപ്പടെ അഞ്ച് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Jun 15, 2025 07:09 PM | By Rajina Sandeep

(www.panoornews.in)അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. തൃശൂർ, കാസർഗോഡ് , വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് നാളെ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയ്ക്ക് നാളെ (16/06/2025, തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചത് .


വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും കനത്ത മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്‍ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് നാളെ (16/06/2025) ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. (റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല)


തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നതിനാലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂൺ 16) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികള്‍, നേഴ്‌സറികള്‍, ട്യൂഷന്‍ സെന്‍ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.


കാസർഗോഡ് ജില്ലയിൽ ജൂൺ 16ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ, ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനസുരക്ഷയെ മുൻനിർത്തി സ്വീകരിക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 16 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.


കണ്ണൂർ ജില്ലയിൽ ശക്തമായ മഴ കാരണം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയ്ക്ക് നാളെ (16/06/2025, തിങ്കളാഴ്ച) കളക്ടർ അവധി പ്രഖ്യാപിച്ചു


മലപ്പുറം ജില്ലയിൽ അതിതീവ്ര മഴ തുടരുന്നതിനാലും ജൂൺ 16 ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 16 ന്) ജില്ലാ കളക്ടർ വി.ആർ വിനോദ് അവധി പ്രഖ്യാപിച്ചു. മദ്റസകൾ, ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ എന്നിവക്കും അവധി ബാധകമാണ്. പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല.

Heavy rain continues; Educational institutions in five districts including Kannur to remain closed tomorrow

Next TV

Related Stories
കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി ; ജന്മനാരോഗ ബാധിതനായ കുഞ്ഞ്  ആശുപത്രിയിൽ എത്തിക്കും മുമ്പ്   മരിച്ചു

Jun 15, 2025 10:15 PM

കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി ; ജന്മനാരോഗ ബാധിതനായ കുഞ്ഞ് ആശുപത്രിയിൽ എത്തിക്കും മുമ്പ് മരിച്ചു

കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി ; ജന്മനാരോഗ ബാധിതനായ കുഞ്ഞ് ആശുപത്രിയിൽ എത്തിക്കും മുമ്പ് ...

Read More >>
സംസ്ഥാനത്ത് ദുരിതം വിതച്ച് ശക്തമായ മഴ തുടരുന്നു ; മഴക്കെടുതിയിൽ 4 മരണം

Jun 15, 2025 09:17 PM

സംസ്ഥാനത്ത് ദുരിതം വിതച്ച് ശക്തമായ മഴ തുടരുന്നു ; മഴക്കെടുതിയിൽ 4 മരണം

സംസ്ഥാനത്ത് ദുരിതം വിതച്ച് ശക്തമായ മഴ തുടരുന്നു ; മഴക്കെടുതിയിൽ 4...

Read More >>
കനത്ത മഴയിലും കൊട്ടിയൂരിൽ തിങ്ങിനിറഞ്ഞ് ഭക്തജനങ്ങൾ ;   ഇഞ്ചുനീങ്ങാനാകാതെ വാഹനങ്ങളും, ഇന്ന് തിരുവോണം ആരാധന

Jun 15, 2025 01:33 PM

കനത്ത മഴയിലും കൊട്ടിയൂരിൽ തിങ്ങിനിറഞ്ഞ് ഭക്തജനങ്ങൾ ; ഇഞ്ചുനീങ്ങാനാകാതെ വാഹനങ്ങളും, ഇന്ന് തിരുവോണം ആരാധന

കനത്ത മഴയിലും കൊട്ടിയൂരിൽ തിങ്ങിനിറഞ്ഞ് ഭക്തജനങ്ങൾ ; ഇഞ്ചുനീങ്ങാനാകാതെ വാഹനങ്ങളും, ഇന്ന് തിരുവോണം...

Read More >>
കനത്ത മഴ ; പന്ന്യന്നൂർ ബാങ്ക് SSLC, +2 അനുമോദനം മാറ്റിവെച്ചു.

Jun 15, 2025 12:35 PM

കനത്ത മഴ ; പന്ന്യന്നൂർ ബാങ്ക് SSLC, +2 അനുമോദനം മാറ്റിവെച്ചു.

പന്ന്യന്നൂർ ബാങ്ക് SSLC, +2 അനുമോദനം...

Read More >>
കൂത്ത്പറമ്പിനടുത്ത് കരേറ്റയിൽ  മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.

Jun 15, 2025 09:30 AM

കൂത്ത്പറമ്പിനടുത്ത് കരേറ്റയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.

കൂത്ത്പറമ്പിനടുത്ത് കരേറ്റയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ്...

Read More >>
Top Stories










News Roundup






Entertainment News