---
title: "കനത്ത മഴയിലും കൊട്ടിയൂരിൽ തിങ്ങിനിറഞ്ഞ് ഭക്തജനങ്ങൾ ;   ഇഞ്ചുനീങ്ങാനാകാതെ വാഹനങ്ങളും, ഇന്ന് തിരുവോണം ആരാധന"
english_title: "Devotees throng Kottiyoor despite heavy rain; Vehicles unable to move, Thiruvonam worship today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296342/devotees-throng-kottiyoor-despite-heavy-rain-vehicles-unable-to-move-thiruvonam-worship-today"
published_at: "2025-06-15T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684e7e77285d6_Untitled-2_copy.jpg"
keywords: []
---

# കനത്ത മഴയിലും കൊട്ടിയൂരിൽ തിങ്ങിനിറഞ്ഞ് ഭക്തജനങ്ങൾ ;   ഇഞ്ചുനീങ്ങാനാകാതെ വാഹനങ്ങളും, ഇന്ന് തിരുവോണം ആരാധന

> **Lead Summary:** കൊട്ടിയൂരിൽ വൻ ഭക്തജനത്തിരക്ക്. അടിവച്ചടി വച്ച് നീങ്ങുകയാണ് ഭക്തജനങ്ങളും ഒപ്പം വാഹനങ്ങളും. അതിനിടെ അക്കരെ കൊട്ടിയൂരിലെ മണിത്തറയിൽ താത്കാലിക ശ്രീകോവിൽ നിർമാണം പൂർത്തിയായി.

## Article Content

കൊട്ടിയൂരിൽ വൻ ഭക്തജനത്തിരക്ക്. അടിവച്ചടി വച്ച് നീങ്ങുകയാണ് ഭക്തജനങ്ങളും ഒപ്പം വാഹനങ്ങളും. അതിനിടെ അക്കരെ കൊട്ടിയൂരിലെ മണിത്തറയിൽ താത്കാലിക ശ്രീകോവിൽ നിർമാണം പൂർത്തിയായി.

ബ്രാഹ്മണസ്ഥാനികരുടെ നേതൃത്വത്തിലാണ് ശ്രീകോവിൽ നിർമിച്ചത്. മുളന്തൂണുകൾ നാട്ടി അതിന്മേൽ ഞെട്ടിപ്പനയോല കൊണ്ടാണ് ശ്രീകോവിൽ മേഞ്ഞത്.

ഇന്നാണ് തിരുവോണം ആരാധന.

വൈശാഖോത്സവത്തിലെ നിത്യപൂജകൾ തുടരുന്നു. ഇന്നലെയും വലിയ ഭക്തജനത്തിരക്കാണ് അക്കരെ കൊട്ടിയൂരിൽ അനുഭവപ്പെട്ടത്.

പുലർച്ചെ മുതൽ വിവിധയിടങ്ങളിൽനിന്നുള്ള ഭക്തർ ദർശനത്തിനായി അക്കരെ സന്നിധിയിലേക്ക് ഒഴുകിയെത്തി.

ദർശനത്തിനുള്ള കിഴക്കെ നടയിലെയും പടിഞ്ഞാറെ നടയിലെയും വരിയിൽ രാവിലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.തിരക്കുമൂലം മണിക്കൂറുകൾ കാത്തുനിന്നാണ് ഭക്തർക്ക് ദർശനം നടത്താനായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296342/devotees-throng-kottiyoor-despite-heavy-rain-vehicles-unable-to-move-thiruvonam-worship-today)