---
title: "ഭര്‍ത്താവിന്റെ സ്ഥിര മദ്യപാനത്തിൽ മാനസീക വിഷമം ; 30കാരിയായ  യുവതി  വാടകവീട്ടില്‍ തൂങ്ങിമരിച്ചു"
english_title: "Mentally distressed by her husband's constant drinking; 30-year-old woman hangs herself in rented house"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296141/mentally-distressed-by-her-husbands-constant-drinking-30-year-old-woman-hangs-herself-in-rented-house"
published_at: "2025-06-14T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d169fbc54b_684d089283005_dfSDf.jpg"
keywords: []
---

# ഭര്‍ത്താവിന്റെ സ്ഥിര മദ്യപാനത്തിൽ മാനസീക വിഷമം ; 30കാരിയായ  യുവതി  വാടകവീട്ടില്‍ തൂങ്ങിമരിച്ചു

> **Lead Summary:** ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ചുവരുന്നതില്‍ മനംനൊന്ത് യുവതി വാടകക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു. കയ്യൂര്‍ ചെറിയാക്കരയിലെ സ്വരലയയെയാണ് വെള്ളിയാഴ്ച വൈകുന്നേരം ആറോടെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അച്ഛന്‍: പരേതനായ കുഞ്ഞികൃഷ്ണന്‍. അമ്മ: കെ.വി.പത്മിനി.

## Article Content

ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ചുവരുന്നതില്‍ മനംനൊന്ത് യുവതി വാടകക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു. കയ്യൂര്‍ ചെറിയാക്കരയിലെ സ്വരലയയെയാണ് വെള്ളിയാഴ്ച വൈകുന്നേരം ആറോടെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അച്ഛന്‍: പരേതനായ കുഞ്ഞികൃഷ്ണന്‍. അമ്മ: കെ.വി.പത്മിനി.

പിലിക്കോട് മാങ്കടവത്ത് കൊവ്വലില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഭര്‍ത്താവ്: രൂപേഷ്. മകള്‍: പാര്‍വതി. സഹോദരങ്ങള്‍: ശ്രീരാഗ് (ഗള്‍ഫ്), ശ്രുതിലയ.

മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296141/mentally-distressed-by-her-husbands-constant-drinking-30-year-old-woman-hangs-herself-in-rented-house)