---
title: "ചെറുവാഞ്ചേരിയിൽ 13കാരിയെ പീഡിപ്പിച്ച പാറാട് സ്വദേശിക്ക് 5 വർഷം കഠിന തടവും, 32,000 രൂപ പിഴയും"
english_title: "Parad native who raped 13-year-old girl in Cheruvanchery sentenced to 5 years rigorous imprisonment and fined Rs. 32,000"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295782/parad-native-who-raped-13-year-old-girl-in-cheruvanchery-sentenced-to-5-years-rigorous-imprisonment-and-fined-rs-32000"
published_at: "2025-06-12T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684a8057117db_Untitled-1_copy.jpg"
keywords: []
---

# ചെറുവാഞ്ചേരിയിൽ 13കാരിയെ പീഡിപ്പിച്ച പാറാട് സ്വദേശിക്ക് 5 വർഷം കഠിന തടവും, 32,000 രൂപ പിഴയും

> **Lead Summary:** പാനൂർ :ചെറുവാഞ്ചേരി യിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ 5 വർഷം കഠിന തടവിനും, 32,000 രൂപ പിഴ അടയ്ക്കാനും അതിവേഗ സ്പെഷൽ കോടതി ജഡ്‌ജി വി.ശ്രീജ ശിക്ഷ വിധിച്ചു. പാറാട്ടെ എം.കെ.മുരളിയെയാണ് ശിക്ഷിച്ചത്.

## Article Content

പാനൂർ :ചെറുവാഞ്ചേരി യിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ 5 വർഷം കഠിന തടവിനും, 32,000 രൂപ പിഴ അടയ്ക്കാനും അതിവേഗ സ്പെഷൽ കോടതി ജഡ്‌ജി വി.ശ്രീജ ശിക്ഷ വിധിച്ചു. പാറാട്ടെ എം.കെ.മുരളിയെയാണ് ശിക്ഷിച്ചത്.

2022 മേയ് 20ന് ആണു കേസിനാസ്‌പദമായ സംഭവം. കണ്ണവം സീനിയർ സിവിൽ പൊലീസ് ഓഫിസർ സുലൈഖ റജിസ്‌റ്റർ ചെയ്ത കേസിൽ കൂത്തുപറമ്പ് പൊലീസ് അസിസ്‌റ്റന്റ് കമ്മിഷനർ പ്രദീ പൻ കണ്ണിപ്പൊയിലാണു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.എം.ഭാസുരി ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295782/parad-native-who-raped-13-year-old-girl-in-cheruvanchery-sentenced-to-5-years-rigorous-imprisonment-and-fined-rs-32000)