---
title: "ബസിൽനിന്ന് വെള്ളക്കുപ്പികൾ വലിച്ചെറിഞ്ഞ ജീവനക്കാരന്  2,000 രൂപ പിഴ; കുടുക്കിയത് ഡോക്ടർ"
english_title: "Employee fined Rs 2,000 for throwing water bottles from bus; caught by doctor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295738/employee-fined-rs-2000-for-throwing-water-bottles-from-bus-caught-by-doctor"
published_at: "2025-06-12T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684a4dc99091c_Untitled-2_copy.jpg"
keywords: []
---

# ബസിൽനിന്ന് വെള്ളക്കുപ്പികൾ വലിച്ചെറിഞ്ഞ ജീവനക്കാരന്  2,000 രൂപ പിഴ; കുടുക്കിയത് ഡോക്ടർ

> **Lead Summary:** കൂത്തുപറമ്പ് :ബസ് ജീവനക്കാരൻ കുടിവെള്ളക്കുപ്പികൾ വലിച്ചെറിഞ്ഞതിന് 2000 രൂപ പിഴ. കണ്ണൂർ - കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന കസർമുല്ല ബസിലെ ജീവനക്കാരനാ ണ് രണ്ടുതവണയായി ആശീർവാദ് ആസ്പത്രിക്ക് സമീപം റോഡിലേക്ക് വെള്ളക്കുപ്പികൾ വലിച്ചെറിഞ്ഞത്.

## Article Content

കൂത്തുപറമ്പ് :ബസ് ജീവനക്കാരൻ കുടിവെള്ളക്കുപ്പികൾ വലിച്ചെറിഞ്ഞതിന് 2000 രൂപ പിഴ. കണ്ണൂർ - കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന കസർമുല്ല ബസിലെ ജീവനക്കാരനാ ണ് രണ്ടുതവണയായി ആശീർവാദ് ആസ്പത്രിക്ക് സമീപം റോഡിലേക്ക് വെള്ളക്കുപ്പികൾ വലിച്ചെറിഞ്ഞത്.

ഇത് ശ്രദ്ധയിൽപ്പെട്ട ഡോക്ടർ ഗ്രിഫിൻ വീഡിയോ ക്ലിപ്പുകൾ സഹിതം നൽകിയ പരാതിയിലാണ് കോർപ്പറേഷൻ പിഴ ചുമത്തിയത്. കഴിഞ്ഞ മാസം 17-ന് രാവിലെയായിരുന്നു സംഭവം. ബസ്സ്റ്റാൻഡിൽ ഉൾപ്പെടെ ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുപ്പികൾ അവയിൽ നിക്ഷേപിക്കാതെ വാഹനങ്ങളിൽനിന്നും വലിച്ചെറിയുന്നത് പതിവാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295738/employee-fined-rs-2000-for-throwing-water-bottles-from-bus-caught-by-doctor)