---
title: "ഇന്നുമുതൽ മഴ കനക്കും ; കണ്ണൂരിൽ ഓറഞ്ച് ജാഗ്രത"
english_title: "Heavy rain expected from today; Orange alert in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295737/heavy-rain-expected-from-today-orange-alert-in-kannur"
published_at: "2025-06-12T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684a4bf0b94e5_download_(1).jpg"
keywords: []
---

# ഇന്നുമുതൽ മഴ കനക്കും ; കണ്ണൂരിൽ ഓറഞ്ച് ജാഗ്രത

> **Lead Summary:** പാനൂർ :പത്ത് ദിവസത്തെ ഇടവേളക്ക് ശേഷം ജില്ലയിൽ മഴ ശക്തമായി. ബുധനാഴ്ച മിക്കയിടങ്ങളിലും നല്ല മഴപെയ്തു. കാലാവസ്ഥാ വകുപ്പ് നേരത്തേ തന്നെ മഞ്ഞ മുന്നറിയിപ്പ് നൽകിയിരുന്നു.

## Article Content

പാനൂർ :പത്ത് ദിവസത്തെ ഇടവേളക്ക് ശേഷം ജില്ലയിൽ മഴ ശക്തമായി. ബുധനാഴ്ച മിക്കയിടങ്ങളിലും നല്ല മഴപെയ്തു. കാലാവസ്ഥാ വകുപ്പ് നേരത്തേ തന്നെ മഞ്ഞ മുന്നറിയിപ്പ് നൽകിയിരുന്നു.

മഴക്കൊപ്പം ശക്തമായ കാറ്റും വിശി. ഇനി ഇന്നു മുതൽ മൂന്നുദിവസം ഓറഞ്ച് മുന്നറിയിപ്പാണ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ കനത്തതോ, അത്യന്തം കനത്തതോ ആയ മഴയും, ശനിയാഴ്ച ചുവപ്പ് മുന്നറിയിപ്പിന് സമാനമായ അതിതീവ്ര മഴയുമാണ് പ്രവചിക്കുന്നത്.

വടക്കൻ തമിഴ്‌നാട്ടിൽനിന്നും തുടങ്ങി തെക്കൻ മഹാരാഷ്ട്ര തീരം വരെ നീളുന്ന ന്യൂനമർദപാത്തിയുണ്ടെന്നും എന്നാൽ തെക്കുകിഴ ക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി കാണപ്പെട്ട ചക്രവാതചുഴി നിലവിൽ കാണുന്നില്ലെന്നും കാലാവസ്ഥാ കേന്ദ്രങ്ങൾ പറയുന്നു.

വ്യാഴം മുതൽ ശനിവരെയുള്ള ദിവസങ്ങളിൽ അന്തരീക്ഷത്തി ന്റെ താഴ്ന്ന തലങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗ ത്തിൽ ശക്തമായ കാറ്റടിക്കുമെന്നും മുന്നറിയിപ്പുണ്ട്. അതിനാൽ മീൻപിടിക്കാൻ കടലിൽ പോകരുത്.

ബുധനാഴ്ച രാവിലെ 8.30-ന് അവസാനിച്ച 24 മണിക്കൂറിൽ കണ്ണൂരിൽ 16.2 മില്ലീമീറ്റർ മഴ പെയ്തു. വിമാനത്താവളം: 13.7, തലശ്ശേരി: എട്ട്, ഇരിക്കൂർ: ആറ് മില്ലീമീറ്റർ എന്നിങ്ങനെയാണ് മഴ ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295737/heavy-rain-expected-from-today-orange-alert-in-kannur)