---
title: "കോഴിക്കോട് സെക്സ് റാക്കറ്റ് കേസിലെ സുപ്രധാന പ്രതികളായ രണ്ട്  പോലീസുകാർക്ക് സസ്പെൻഷൻ ; കേസിൽ 3 പേരെ കൂടി പ്രതിചേർത്തു."
english_title: "Two policemen, key accused in the Kozhikode sex racket case, suspended; 3 more people have been named as accused in the case."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295734/two-policemen-key-accused-in-the-kozhikode-sex-racket-case-suspended-3-more-people-have-been-named-as-accused-in-the-case"
published_at: "2025-06-12T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684a47c1bf05f_6849b64f87e63_Screenshot_20250611_223038_Google.jpg"
keywords: []
---

# കോഴിക്കോട് സെക്സ് റാക്കറ്റ് കേസിലെ സുപ്രധാന പ്രതികളായ രണ്ട്  പോലീസുകാർക്ക് സസ്പെൻഷൻ ; കേസിൽ 3 പേരെ കൂടി പ്രതിചേർത്തു.

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പ് സെക്സ്റക്കറ്റ് കേസിൽ രണ്ട് പോലീസുകാർ ഉൾപ്പെടെ മൂന്ന് പേരെ കൂടി പ്രതി ചേർത്തു.

## Article Content

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പ് സെക്സ്റക്കറ്റ് കേസിൽ രണ്ട് പോലീസുകാർ ഉൾപ്പെടെ മൂന്ന് പേരെ കൂടി പ്രതി ചേർത്തു.

സെക്സ് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് ഡ്രൈവർമാരായ കെ ഷൈജിത്, സനിത് എന്നിവരെ പ്രതി ചേർത്തത്.അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനെത്തുടർന്ന് ഇരുവരേയും സിറ്റി പോലീസ് കമ്മീഷണർ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.

മലാപ്പറമ്പ് പെൺവാണിഭകേന്ദ്രത്തിലെ റെയ്‌ഡിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനെത്തുടർന്ന് ഇരുവരേയും സിറ്റി പോലീസ് കമ്മീഷണർ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. മലാപ്പറമ്പ് പെൺവാണിഭകേന്ദ്രത്തിലെ റെയ്‌ഡിന് പിന്നാലെ പോലീസ് നടത്തിയഅന്വേഷണത്തിലാണ് രണ്ട് പോലീസുകാർ ഉൾപ്പെടെ മൂന്ന് പേരെ കൂടി കേസിൽ പ്രതി ചേർത്തത്.

കോഴിക്കോട് വിജിലൻസിലെയും കൺട്രോൾ റൂമിലെയും ഡ്രൈവർമാരായ കെ ഷൈജിത്ത്, സനിത്ത് എന്നിവരെ പ്രതി ചേർത്ത് നടക്കാവ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. കെട്ടിടം വാടകക്കെടുത്ത നിമീഷിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

കേസിലെ പ്രധാന പ്രതിയായ ബിന്ദുവുമായി പൊലീസുകാരായ രണ്ടു പേരും സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ രേഖകൾ അന്വേഷണസംഘത്തിന് കിട്ടിയിരുന്നു. ബിന്ദുവുമായി രണ്ടു പൊലീസുകാരും ഫോണിൽ നിരന്തരം ബന്ധപ്പെട്ടതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.രണ്ടുപേരും മലാപ്പറമ്പിലെ പെൺവാണിഭ കേന്ദ്രത്തിൽ നിരന്തരം എത്തിയിരുന്നതായി പൊലീസിന് നേരത്തെതന്നെ വിവരം കിട്ടിയിരുന്നു. കൂടുതൽ പേർ ഇനിയും പ്രതിയാകുമെന്ന സൂചനയാണ് പോലീസ് നൽകുന്നത്. നേരത്തെ ആറ് സ്ത്രീകൾ ഉൾപ്പെടെ 9പേരാണ് കേസിൽ അറസ്റ്റിലായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295734/two-policemen-key-accused-in-the-kozhikode-sex-racket-case-suspended-3-more-people-have-been-named-as-accused-in-the-case)