---
title: "പാനൂരിനടുത്ത് നരിക്കോട്ടുമലയിലെ ജനവാസ കേന്ദ്രത്തിൽ കാട്ടാനക്കൂട്ടം ; നൂറോളം വീട്ടുകാർ ഭീതിയിൽ"
english_title: "A herd of wild elephants has invaded the residential area of ​​Narikottumala near Panur; around 100 households are in fear"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295729/a-herd-of-wild-elephants-has-invaded-the-residential-area-of-narikottumala-near-panur-around-100-households-are-in-fear"
published_at: "2025-06-12T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684a43da0cf58_Untitled-1_copy.jpg"
keywords: []
---

# പാനൂരിനടുത്ത് നരിക്കോട്ടുമലയിലെ ജനവാസ കേന്ദ്രത്തിൽ കാട്ടാനക്കൂട്ടം ; നൂറോളം വീട്ടുകാർ ഭീതിയിൽ

> **Lead Summary:** **പാനൂർ : **പാനൂരിനടുത്ത് നരിക്കോട്ടുമലയിലെ ജനവാസ കേന്ദ്രത്തിൽ കാട്ടാനക്കൂട്ടം 

## Article Content

**പാനൂർ : **പാനൂരിനടുത്ത് നരിക്കോട്ടുമലയിലെ ജനവാസ കേന്ദ്രത്തിൽ കാട്ടാനക്കൂട്ടം 

കഴിഞ്ഞ ദിവസം പുലർച്ചെയോടെ ഫോറസ്റ്റ് ക്യാംപ് ഷെഡ് വഴി കടന്നുപോയ ആനകൂട്ടം സമീപത്തെ വാഴക്കൃഷിയും നശിപ്പിച്ചു.

ഒരു കുട്ടിയാന അടക്കം നാല് ആനകളാണ് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയത്. ഫോറസ്റ്റ് ക്യാംപ് ഷെഡിലെ രാത്രി കാവൽക്കാരൻ രതീഷിൻ്റെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സമീപ വാസികളെ വിവരം അറിയിച്ചു. കോളയാട് അതിർത്തിയിലാണ് പ്രദേശം സ്ഥിതി ചെയ്യുന്നത്. ചെന്നപ്പൊയിൽ പാതവഴിയാണ് കാട്ടാനകൾ നരിക്കോട് മലയിൽ എത്തിയത്.

നൂറോളം പേർ താമസിക്കുന്ന പ്രദേശത്ത് ആനക്കൂട്ടം എത്തിയത് നാട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്. വിവരം അറിഞ്ഞ ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295729/a-herd-of-wild-elephants-has-invaded-the-residential-area-of-narikottumala-near-panur-around-100-households-are-in-fear)