---
title: "കൊവിഡ് വ്യാപനം ; കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ മാസ്ക് നിര്‍ബന്ധമാക്കി"
english_title: "Covid spread; Masks made mandatory in Kannur District Hospital"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295683/covid-spread-masks-made-mandatory-in-kannur-district-hospital"
published_at: "2025-06-11T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68499555aee70_Untitled-5_copy.jpg"
keywords: []
---

# കൊവിഡ് വ്യാപനം ; കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ മാസ്ക് നിര്‍ബന്ധമാക്കി

> **Lead Summary:** കണ്ണൂര്‍കൊവിഡ് വ്യാപനത്തെ തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും സന്ദർശകർക്കുമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

## Article Content

കണ്ണൂര്‍കൊവിഡ് വ്യാപനത്തെ തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും സന്ദർശകർക്കുമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

പനി, ചുമ, ജലദോഷം പോലെയുള്ള രോഗ ലക്ഷണങ്ങളുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം. ആശുപത്രി സന്ദർശന വേളകളില്‍ പൊതുജനങ്ങളും മാസ്ക് ധരിക്കണം. രോഗികളുടെ കൂട്ടിരിപ്പുകാർ കൈകള്‍ ഇടയ്ക്കിടെ അണു വിമുക്തമാക്കാൻ ശ്രദ്ധിക്കണം.അലക്ഷ്യമായി മൂക്കിലെ സ്രവവും കണികകളും മറ്റും കൈകളില്‍ പുരളുകയും ഇത്തരത്തില്‍ മലിനമായ കൈകള്‍ ഉപയോഗിച്ച്‌ പൊതു ഇടങ്ങളില്‍ സ്പർശിക്കുകയും ചെയ്യുന്നത് കണികകളിലൂടെയുള്ള രോഗ വ്യാപനത്തിന് സാഹചര്യം ഒരുക്കും.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കാണിക്കേണ്ട വൃത്തിയുടെ ശീലങ്ങള്‍ നിർബന്ധമായും പാലിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് വാർത്താ കുറിപ്പില്‍ അറിയിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295683/covid-spread-masks-made-mandatory-in-kannur-district-hospital)