---
title: "പാനൂരിനടുത്ത പുത്തൂരിലെ ചെമ്മരോട്ട് പാലം തകർന്ന് വീണിട്ട്  ഒരു വർഷം ; ഉടൻ പുനർനിർമ്മിക്കണമെന്ന് കോൺഗ്രസ്"
english_title: "It's been a year since the Chemmarott bridge in Puttur near Panur collapsed; Congress wants it to be rebuilt immediately"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295631/its-been-a-year-since-the-chemmarott-bridge-in-puttur-near-panur-collapsed-congress-wants-it-to-be-rebuilt-immediately"
published_at: "2025-06-11T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684947ddc3621_Untitled-4_copy.jpg"
keywords: []
---

# പാനൂരിനടുത്ത പുത്തൂരിലെ ചെമ്മരോട്ട് പാലം തകർന്ന് വീണിട്ട്  ഒരു വർഷം ; ഉടൻ പുനർനിർമ്മിക്കണമെന്ന് കോൺഗ്രസ്

> **Lead Summary:** കുന്നോത്തുപറമ്പ്:കുന്നോത്തുപറമ്പ് പഞ്ചായത്തിലെ പുത്തൂർ ചെമ്മരോട്ടുപാലം തകർന്നുവീണ് ഒരു വർഷം പിന്നിടുമ്പോഴും പുനർ നിർമിക്കാനുള്ള നടപടി ഇല്ല. പുത്തൂരിനെയും - താഴെ കുന്നോത്തുപറമ്പിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. ഇരുമ്പുഷീറ്റിട്ട താൽക്കാലിക പാലത്തിലൂടെയാണ് കാൽനടയായും ഇരുചക്രവാഹനത്തിലും കടന്നുപോകുന്നത്.കുന്നോത്തുപറമ്പ് സഹകരണ ആശുപത്രിയിലേക്കു എളുപ്പത്തിലെത്താനുള്ള വഴിയാണിത്.

## Article Content

കുന്നോത്തുപറമ്പ്:കുന്നോത്തുപറമ്പ് പഞ്ചായത്തിലെ പുത്തൂർ ചെമ്മരോട്ടുപാലം തകർന്നുവീണ് ഒരു വർഷം പിന്നിടുമ്പോഴും പുനർ നിർമിക്കാനുള്ള നടപടി ഇല്ല. പുത്തൂരിനെയും - താഴെ കുന്നോത്തുപറമ്പിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. ഇരുമ്പുഷീറ്റിട്ട താൽക്കാലിക പാലത്തിലൂടെയാണ് കാൽനടയായും ഇരുചക്രവാഹനത്തിലും കടന്നുപോകുന്നത്.കുന്നോത്തുപറമ്പ് സഹകരണ ആശുപത്രിയിലേക്കു എളുപ്പത്തിലെത്താനുള്ള വഴിയാണിത്.

കുന്നോത്തുപറമ്പ് മൃഗാശുപത്രി, അങ്കണവാടി, പുത്തൂർ എൽ പി സ്‌കൂൾ, പുല്ലാഞ്ഞോട്ടു ക്ഷേത്രം, മദ്രസ, മസ്‌ജിദ് എന്നി വിടങ്ങളിലെത്തുന്നത് പാലം കട ന്നാണ്. പാലത്തിലെ ഇരുമ്പുഷീറ്റ് പൊട്ടി ദ്വാരം രൂപപ്പെട്ടു. രാത്രി യിൽ ഷീറ്റിൽ തട്ടി അപകടമുണ്ടാകാൻ സാധ്യതയേറെയാണ്.

ചെമ്മരോട്ട് പാലം ഉടൻ പുനർ നിർമിക്കണമെന്ന് പുത്തൂർ മേഖലാ കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വള്ളിൽ നാരായണൻ, കെ.പി.വിജീഷ്, പി.പി.പവിത്രൻ, സി.എച്ച്.ഷൗക്ക ത്തലി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295631/its-been-a-year-since-the-chemmarott-bridge-in-puttur-near-panur-collapsed-congress-wants-it-to-be-rebuilt-immediately)