---
title: "കണ്ണവത്ത്  കൊട്ടിയൂർ തീർഥാടകർക്ക് അന്നദാനവുമായി സേവാഭാരതി"
english_title: "Seva Bharathi provides food to Kottiyoor pilgrims in Kannavatham"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295368/seva-bharathi-provides-food-to-kottiyoor-pilgrims-in-kannavatham"
published_at: "2025-06-10T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6847bd0a67167_Untitled-1_copy.jpg"
keywords: []
---

# കണ്ണവത്ത്  കൊട്ടിയൂർ തീർഥാടകർക്ക് അന്നദാനവുമായി സേവാഭാരതി

> **Lead Summary:** കൊട്ടിയൂർ: കൊട്ടിയൂർ തീത്ഥാടകർക്ക് സേവാഭാരതിയുടെ നേതൃത്വത്തിൽ കണ്ണവം പതിനേഴാം മൈലിൽ തുടങ്ങിയ അന്നദാന - വിശ്രമകേന്ദ്രം റിട്ട. ജോയിന്റ് എക്സൈസ് കമ്മിഷണർ വി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സേവാഭാരതി ചിറ്റാരിപ്പറമ്പ് യൂണിറ്റ് പ്രസിഡൻറ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.

## Article Content

കൊട്ടിയൂർ: കൊട്ടിയൂർ തീത്ഥാടകർക്ക് സേവാഭാരതിയുടെ നേതൃത്വത്തിൽ കണ്ണവം പതിനേഴാം മൈലിൽ തുടങ്ങിയ അന്നദാന - വിശ്രമകേന്ദ്രം റിട്ട. ജോയിന്റ് എക്സൈസ് കമ്മിഷണർ വി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സേവാഭാരതി ചിറ്റാരിപ്പറമ്പ് യൂണിറ്റ് പ്രസിഡൻറ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.

രാഷ്ട്രീയ സ്വയംസേവകസംഘം ഉത്തരകേരള പ്രാന്ത:കാര്യ കാരി സദസ്യൻ വി. ശശിധരൻ സേവാസന്ദേശം അറിയിച്ചു. സേവാഭാരതി ജില്ലാ സെക്രട്ടറി സി.വി. ബീന, കണ്ണവം വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് കെ.കെ. ദിനേശൻ, സ്വാഗതസംഘം ജനറൽ സെക്ര ട്ടറി സഹദേവൻ ചമ്പാടൻ, സേവാഭാരതി ചിറ്റാരിപ്പറമ്പ് യൂണിറ്റ് വൈസ് പ്രസിഡൻ്റ് അഡ്വ. ശാന്തിനി എന്നിവർ സംസാരിച്ചു. 30 നാണ് സമാപനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295368/seva-bharathi-provides-food-to-kottiyoor-pilgrims-in-kannavatham)