---
title: "പാനൂരിനടുത്ത് ചൊക്ലിയിൽ വൻ ലഹരി വേട്ട ;  എംഡിഎംഎയും, കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ"
english_title: "Massive drug bust in Chokli near Panur; Three youths arrested with MDMA and cannabis"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295324/massive-drug-bust-in-chokli-near-panur-three-youths-arrested-with-mdma-and-cannabis"
published_at: "2025-06-09T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684714a9a5a77_Untitled-3_copy.jpg"
keywords: []
---

# പാനൂരിനടുത്ത് ചൊക്ലിയിൽ വൻ ലഹരി വേട്ട ;  എംഡിഎംഎയും, കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

> **Lead Summary:** ചൊക്ലി: മാരക ലഹരി മരുന്നുകളുമായി 3 പേരെ ചൊക്ലി പോലീസ് പിടികൂടി. രാവിലെപള്ളിക്കുനിയിൽ വാഹന പരിശോധനക്കിടെയാണ്2.68 ഗ്രാം എംഡിഎംഎയും, 62.99 ഗ്രാം കഞ്ചാവുമായ് മൂന്ന് യുവാക്കൾ പിടിയിലായത്.

## Article Content

ചൊക്ലി: മാരക ലഹരി മരുന്നുകളുമായി 3 പേരെ ചൊക്ലി പോലീസ് പിടികൂടി. രാവിലെപള്ളിക്കുനിയിൽ വാഹന പരിശോധനക്കിടെയാണ്2.68 ഗ്രാം എംഡിഎംഎയും, 62.99 ഗ്രാം കഞ്ചാവുമായ് മൂന്ന് യുവാക്കൾ പിടിയിലായത്.

അഴിയൂർ സ്വദേശി പുത്തൻപുരയിൽ പി. കെ വിപിൻ (22), ചൊക്ലി ആണ്ടിപീടികയിലെചേലക്കൽ ഹൗസ്

സി എസ് സമീർ (29), ന്യൂമാഹി പരിമഠം ബൈത്തുൽ ഫാത്തിമയിൽ കമറുദ്ധീൻ കെ എം ( 22 )

എന്നിവരെയാണ് ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തത്.

ചൊക്ലി സി ഐ കെ.വി മഹേഷിൻ്റെ നേതൃത്വത്തിൽ മേക്കുന്നിൽ നിന്നും മോന്താൽ ഭാഗത്തേക്ക് പോവുകയായിരുന്ന ആൾട്ടോ കാർ പോലിസ് പരിശോധിക്കവേയാണ് ഡാഷ് ബോർഡിൽ കവറിലാക്കി സൂക്ഷിച്ച

എംഡിഎയും, കഞ്ചാവും കണ്ടെത്തിയത്. ഇവർ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐ. കെ.സജിത്ത്, പോലീസ് ഉദ്യോഗസ്ഥരായ പ്രജിത്ത്, നൌഫൽ,ശ്രീജിത്ത് തുടങ്ങിയവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295324/massive-drug-bust-in-chokli-near-panur-three-youths-arrested-with-mdma-and-cannabis)