---
title: "തലശേരി - മാഹി ബൈപ്പാസിൽ ദേശീയപാതയിൽ ടോൾ  പിരിക്കുന്നത് ജീവനക്കാരോ ഗുണ്ടകളോ..? ;  യൂത്ത്ലീഗ് പ്രക്ഷോഭത്തിലേക്ക്"
english_title: "Are the employees or goons collecting toll on the Thalassery-Mahe bypass national highway? Youth League to protest"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295307/are-the-employees-or-goons-collecting-toll-on-the-thalassery-mahe-bypass-national-highway-youth-league-to-protest"
published_at: "2025-06-09T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684701bd30f94_Untitled-1_copy.jpg"
keywords: []
---

# തലശേരി - മാഹി ബൈപ്പാസിൽ ദേശീയപാതയിൽ ടോൾ  പിരിക്കുന്നത് ജീവനക്കാരോ ഗുണ്ടകളോ..? ;  യൂത്ത്ലീഗ് പ്രക്ഷോഭത്തിലേക്ക്

> **Lead Summary:** പാനൂർ : മുഴപ്പിലങ്ങാട് - മാഹി ആറുവരി പാതയിലെ ടോൾ പിരിവ് നടത്തുന്നത് ജീവനക്കാരോ ഗുണ്ടകളോ എന്ന് അധികൃതർ വ്യക്തമാക്കണമെന്ന് മുസ്‌ലീം യൂത്ത്ലീഗ് തലശ്ശേരി മണ്ഡലം പ്രസിഡണ്ട് റഷീദ് തലായി ജനറൽ സെക്രട്ടറി തഫ്ലീം മാണിയാട്ട് എന്നിവർ ആവശ്യപ്പെട്ടു.

## Article Content

പാനൂർ : മുഴപ്പിലങ്ങാട് - മാഹി ആറുവരി പാതയിലെ ടോൾ പിരിവ് നടത്തുന്നത് ജീവനക്കാരോ ഗുണ്ടകളോ എന്ന് അധികൃതർ വ്യക്തമാക്കണമെന്ന് മുസ്‌ലീം യൂത്ത്ലീഗ് തലശ്ശേരി മണ്ഡലം പ്രസിഡണ്ട് റഷീദ് തലായി ജനറൽ സെക്രട്ടറി തഫ്ലീം മാണിയാട്ട് എന്നിവർ ആവശ്യപ്പെട്ടു.

ദേശീയ പാതയിൽ അശാസ്ത്രീയമായിട്ടാണ് ടോൾ പിരിവ് നടക്കുന്നത് എന്ന് മുൻപും ആരോപണം ഉണ്ടായിട്ടുണ്ട്. അത്യാഹിത വാഹനങ്ങൾക്ക് വരെ കടന്ന് പോകാനുള്ള ബുദ്ധിമുട്ട് വരെ ചൂണ്ടികാണിച്ചിട്ടും നിലവിൽ യാതൊരു തരത്തിലും മാറ്റങ്ങൾ കൊണ്ടുവന്നിട്ടില്ല.

നീണ്ട ഗതാഗത കുരുക്കിൽ പെട്ട് പ്രയാസപ്പെടുന്ന യാത്രക്കാർ ടോൾ ഗെയ്റ്റിലെ ജീവനക്കാരുടെ ഗുണ്ടായിസവും സഹിക്കണം എന്നാണ് കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ കാണുമ്പോൾ മനസ്സിലാക്കുന്നത്. ഗുണ്ടായിസം കാണിക്കുന്ന ജീവനക്കാരെ നിലയ്ക്ക് നിർത്തി അത്യാഹിത വാഹനങ്ങൾക്കും മറ്റ് വാഹന യാത്രക്കാർക്കും പ്രയാസമില്ലാതെ കടന്ന് പോകാൻ അധികൃതർ ഇടപെടൽ നടത്തണം എന്നും യൂത്ത്ലീഗ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295307/are-the-employees-or-goons-collecting-toll-on-the-thalassery-mahe-bypass-national-highway-youth-league-to-protest)