---
title: "മമ്പറത്ത് വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലരവയസ്സുകാരനെയടക്കം നാലുപേരെ  തെരുവുനായകൾ ആക്രമിച്ചു ; കുട്ടിയുടെ ചുമലിന്  ഗുരുതര പരിക്ക്"
english_title: "Stray dogs attack four people, including a four-and-a-half-year-old boy who was playing in his backyard in Mambaram; the child's shoulder is seriously injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295296/stray-dogs-attack-four-people-including-a-four-and-a-half-year-old-boy-who-was-playing-in-his-backyard-in-mambaram-the-childs-shoulder-is-seriously-injured"
published_at: "2025-06-09T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6846f28f8939c_download.jpg"
keywords: []
---

# മമ്പറത്ത് വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലരവയസ്സുകാരനെയടക്കം നാലുപേരെ  തെരുവുനായകൾ ആക്രമിച്ചു ; കുട്ടിയുടെ ചുമലിന്  ഗുരുതര പരിക്ക്

> **Lead Summary:** മമ്പറം : ഞായറാഴ്ചയും, തിങ്കളാഴ്ചയുമായാണ് തെരുവുനായയുടെ അക്രമമുണ്ടായത്. മമ്പറം കായലോടുള്ള വീട്ടിൽ വച്ചാണ് നാലു വയസുകാരൻ എഫ്രിനെ തെരുവ് നായ കടിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് കുട്ടിയെ രക്ഷിച്ചു.

## Article Content

മമ്പറം : ഞായറാഴ്ചയും, തിങ്കളാഴ്ചയുമായാണ് തെരുവുനായയുടെ അക്രമമുണ്ടായത്. മമ്പറം കായലോടുള്ള വീട്ടിൽ വച്ചാണ് നാലു വയസുകാരൻ എഫ്രിനെ തെരുവ് നായ കടിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് കുട്ടിയെ രക്ഷിച്ചു.

ചുമലിനു പരുക്കേറ്റ എഫ്രിനെ തലശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുകെയിൽ നിന്നും അച്ഛൻ മോബിനും അമ്മ ജിൽനയ്ക്കുമൊപ്പം നാട്ടിലെത്തിയ എഫ്രിൻ കായലോടുള്ള അമ്മയുടെ വീട്ടിലായിരുന്നു താമസം. മമ്പറം ടൗണിൽ തിങ്കളാഴ്ച്ച രാവിലെ രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു.

ടൗണിൽ പച്ചക്കറി വാങ്ങുകയായിരുന്ന കീഴത്തൂരിലെ പ്രകാശൻ, തലശ്ശേരി താലൂക്ക് ഓഫിസ് ജീവനക്കാരൻ പ്രമോദ് എന്നിവർക്കാണു കടിയേറ്റത്. വേങ്ങാട് ഊർപ്പള്ളിയിലും യുവാവിന് തെരുവുനായയുടെ കടിയേറ്റു. ഉച്ചയ്ക്ക് മത്സ്യ മാർക്കറ്റിന് സമീപം നിൽക്കുകയായിരുന്ന സഹലിനാണ് നായയുടെ കടിയേറ്റത്. ഇയാളെ തലശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295296/stray-dogs-attack-four-people-including-a-four-and-a-half-year-old-boy-who-was-playing-in-his-backyard-in-mambaram-the-childs-shoulder-is-seriously-injured)