---
title: "കണ്ണൂരിൽ ചേനയിറക്കി തമിഴ്നാട്ടിലേക്ക് തിരിച്ചു പോകവെ  മാഹിയിൽ നിന്നും  മദ്യക്കടത്ത് ; വടകരയിൽ  276 കുപ്പി മദ്യവുമായി ലോറിയും, ഡ്രൈവറും പിടിയിൽ"
english_title: "Liquor smuggling from Mahe while returning to Tamil Nadu after unloading yam in Kannur; Lorry and driver arrested in Vadakara with 276 bottles of liquor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295289/liquor-smuggling-from-mahe-while-returning-to-tamil-nadu-after-unloading-yam-in-kannur-lorry-and-driver-arrested-in-vadakara-with-276-bottles-of-liquor"
published_at: "2025-06-09T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6846e22ec693f_6846c0702dadc_mahi.jpg"
keywords: []
---

# കണ്ണൂരിൽ ചേനയിറക്കി തമിഴ്നാട്ടിലേക്ക് തിരിച്ചു പോകവെ  മാഹിയിൽ നിന്നും  മദ്യക്കടത്ത് ; വടകരയിൽ  276 കുപ്പി മദ്യവുമായി ലോറിയും, ഡ്രൈവറും പിടിയിൽ

> **Lead Summary:** പാനൂർ ; വടകരയിൽ വൻ മാഹി മദ്യ വേട്ട. തമിഴ്‌നാട് റെജിസ്ട്രേഷൻ ലോറിയിൽ കടത്തുകയായിരുന്ന 200 ലിറ്റർ മാഹി മദ്യം എക്സൈസ് പിടികൂടി . തിരുപ്പൂർ കാങ്കയം സ്വദേശിയായ ലോറി ഡ്രൈവർ ശങ്കറാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലേക്ക് കടത്തുകയായിരുന്ന മദ്യം ലോറിയുടെ പിൻഭാഗത്ത് 23 കേസുകളിലാക്കി സൂക്ഷിച്ചിരിക്കുന്ന നിലയിലായിരുന്നു.

## Article Content

പാനൂർ ; വടകരയിൽ വൻ മാഹി മദ്യ വേട്ട. തമിഴ്‌നാട് റെജിസ്ട്രേഷൻ ലോറിയിൽ കടത്തുകയായിരുന്ന 200 ലിറ്റർ മാഹി മദ്യം എക്സൈസ് പിടികൂടി . തിരുപ്പൂർ കാങ്കയം സ്വദേശിയായ ലോറി ഡ്രൈവർ ശങ്കറാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലേക്ക് കടത്തുകയായിരുന്ന മദ്യം ലോറിയുടെ പിൻഭാഗത്ത് 23 കേസുകളിലാക്കി സൂക്ഷിച്ചിരിക്കുന്ന നിലയിലായിരുന്നു.

276 കുപ്പി വിദേശമദ്യമാണ് പിടികൂടിയത്. വടകര ദേശീയപാതയിൽ ലിങ്ക്‌റോഡിനോട് ചേർന്നാണ് വാഹനം പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. കണ്ണൂരിൽ ചേന ഇറക്കി ശേഷം തമിഴ്‌നാട്ടിലേക്ക് തിരിച്ചുപോകുന്നതിനിടയിലാണ് ഇയാൾ മാഹിയിൽ നിന്നും മദ്യം വാങ്ങിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295289/liquor-smuggling-from-mahe-while-returning-to-tamil-nadu-after-unloading-yam-in-kannur-lorry-and-driver-arrested-in-vadakara-with-276-bottles-of-liquor)