---
title: "കണ്ണൂരിൽ ബൈക്കും ബോലേറോ ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്  ദാരുണാന്ത്യം ; മരിച്ചത്  മുൻ ഡി.സി.സി പ്രസിഡണ്ട് കുന്നോത്ത് പറമ്പിലെ വി.അശോകൻ മാസ്റ്ററുടെ മകൻ സജിത്ത് ബാബു"
english_title: "A biker died tragically in a collision between a bike and a Bolero jeep in Kannur; the deceased is Sajith Babu, son of former DCC President V. Ashokan Master of Kunnoth Param."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295210/a-biker-died-tragically-in-a-collision-between-a-bike-and-a-bolero-jeep-in-kannur-the-deceased-is-sajith-babu-son-of-former-dcc-president-v-ashokan-master-of-kunnoth-param"
published_at: "2025-06-09T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68468cbf05132_Untitled-4_copy.jpg"
keywords: []
---

# കണ്ണൂരിൽ ബൈക്കും ബോലേറോ ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്  ദാരുണാന്ത്യം ; മരിച്ചത്  മുൻ ഡി.സി.സി പ്രസിഡണ്ട് കുന്നോത്ത് പറമ്പിലെ വി.അശോകൻ മാസ്റ്ററുടെ മകൻ സജിത്ത് ബാബു

> **Lead Summary:** പാനൂർ കണ്ണൂർ ജില്ലാ മുൻ ഡി.സി.സി വൈസ് പ്രസിഡണ്ട് വി.അശോകൻ മാസ്റ്ററുടെ മകൻ സജിത്ത് ബാബു വാഹന അപകടത്തിൽ മരണപ്പെട്ടു.

## Article Content

പാനൂർ കണ്ണൂർ ജില്ലാ മുൻ ഡി.സി.സി വൈസ് പ്രസിഡണ്ട് വി.അശോകൻ മാസ്റ്ററുടെ മകൻ സജിത്ത് ബാബു വാഹന അപകടത്തിൽ മരണപ്പെട്ടു.

പരിയാരം മെഡിക്കൽ കോളേജ് എഞ്ചിനിയറിംഗ് വിഭാഗം ജീവനക്കാരനാണ്. താമസസ്ഥലമായ ഏഴോം മേലതിയിടത്തിൽ നിന്നും ബൈക്കിൽ പരിയാരത്തേക്ക് വരവെ ബോലേറോ ജീപ്പിടിച്ചുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം.

അമ്മ: ദേവൂട്ടി (റിട്ട. അധ്യാപിക സെൻട്രൽ പുത്തൂർ എൽ.പി),സഹോദരങ്ങൾ: ഗീത (റിട്ട. അധ്യാപിക സെൻട്രൽ പുത്തൂർ എൽ.പി), ലിസി (റിട്ട. അധ്യാപിക), ലതിക ( ബങ്കലുരു ) ,സീന (സെക്രട്ടറി കൊളവല്ലൂർ സർവ്വീസ് ബേങ്ക്), അഡ്വ.ഷാജി ( തലശ്ശേരി കോടതി).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295210/a-biker-died-tragically-in-a-collision-between-a-bike-and-a-bolero-jeep-in-kannur-the-deceased-is-sajith-babu-son-of-former-dcc-president-v-ashokan-master-of-kunnoth-param)