---
title: " വടകരയിൽ 50 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ"
english_title: "Youth arrested with 50 grams of ganja in Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295188/youth-arrested-with-50-grams-of-ganja-in-vadakara"
published_at: "2025-06-09T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68467dec90176_68466ef038790_ARREST.jpg"
keywords: []
---

#  വടകരയിൽ 50 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

> **Lead Summary:** വടകര: 50 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി വടകരയിൽ എക്സൈസ് പിടിയിൽ. പശ്ചിമ ബംഗാളിലെ ബർദമാൻ ജില്ലയിൽ ബഗിയാര വില്ലേജിൽ ആലംഗിർ സെക്ക് ആണ് അറസ്റ്റിലായത്.

## Article Content

വടകര: 50 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി വടകരയിൽ എക്സൈസ് പിടിയിൽ. പശ്ചിമ ബംഗാളിലെ ബർദമാൻ ജില്ലയിൽ ബഗിയാര വില്ലേജിൽ ആലംഗിർ സെക്ക് ആണ് അറസ്റ്റിലായത്.

വടകര തെരു ഗണപതി ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ഇയാൾ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ.ഹിരോഷും സംഘവും നടത്തിയ പരിശോധനയിൽ പിടിയിലായത്. പ്രിവന്റീവ് ഓഫീസർ എൻ.എം.ഉനൈസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)മാരായ സി.എം.സുരേഷ് കുമാർ, പി.പി.ഷൈജു കെ.പി. സായിദാസ്, ഡ്രൈവർ ഇ .പ്രജീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295188/youth-arrested-with-50-grams-of-ganja-in-vadakara)