---
title: "മാഹിയിലെ പൂട്ടിയിട്ട വീട്ടിൽ കള്ളൻ ; ന്യൂസിലാൻ്റിൽ നിന്നും  സി സി ടിവി വഴി ദൃശ്യങ്ങൾ കണ്ട യുവാവ് പൊലീസിൻ്റെ സഹായത്തോടെ പ്രതിയെ പിടികൂടി"
english_title: "Thief breaks into locked house in Mahe; Young man catches suspect with help from police after seeing CCTV footage from New Zealand"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295170/thief-breaks-into-locked-house-in-mahe-young-man-catches-suspect-with-help-from-police-after-seeing-cctv-footage-from-new-zealand"
published_at: "2025-06-09T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6846713e61e42_Untitled-1_copy.jpg"
keywords: []
---

# മാഹിയിലെ പൂട്ടിയിട്ട വീട്ടിൽ കള്ളൻ ; ന്യൂസിലാൻ്റിൽ നിന്നും  സി സി ടിവി വഴി ദൃശ്യങ്ങൾ കണ്ട യുവാവ് പൊലീസിൻ്റെ സഹായത്തോടെ പ്രതിയെ പിടികൂടി

> **Lead Summary:** **മാഹി: **ന്യൂസിലാൻ്റിൽ നിന്ന് വീട്ടുടമ പൂട്ടിയിട്ട വീട്ടിലെ നിരീക്ഷണ ക്യാമറ നോക്കവെ കവർച്ചയ്ക്കെത്തിയ കർണ്ണാടക സ്വദേശി പിടിയിലായി. കർണ്ണാടക ചിക്കമംഗ്ളുരു കൊപ്പം താലൂക്കിലെ കെ.അനിൽ കുമാറാ ണ് പോലീസ് പിടിയിലായത്.

## Article Content

**മാഹി: **ന്യൂസിലാൻ്റിൽ നിന്ന് വീട്ടുടമ പൂട്ടിയിട്ട വീട്ടിലെ നിരീക്ഷണ ക്യാമറ നോക്കവെ കവർച്ചയ്ക്കെത്തിയ കർണ്ണാടക സ്വദേശി പിടിയിലായി. കർണ്ണാടക ചിക്കമംഗ്ളുരു കൊപ്പം താലൂക്കിലെ കെ.അനിൽ കുമാറാ ണ് പോലീസ് പിടിയിലായത്.

റെയിൽവെ സ്റ്റേഷൻ റോഡിലെ പൂട്ടിയിട്ട വീട്ടിലാണ് മോഷ്‌ടാവ് കുടുങ്ങിയത്.ഞായറാഴ്ച്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. മോഷ്ടാവ് വാതിൽ തകർത്ത് വീട്ടിനകത്ത് കടക്കുന്നത് നിരീക്ഷിച്ച വീട്ടുടമ ഉടൻ മാഹി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു.

മാഹി എസ്.ഐ കെ.സി അജയകുമാറിൻ്റെ നേതൃത്വത്തിൽ ഗ്രെയിഡ് എസ്.ഐ.മാരായ എൻ.സതീശൻ, ടി.പി.പ്രശാന്ത്, എ.എസ്.ഐ. റിജേഷ് എന്നിവരടങ്ങുന്ന സംഘം ഈ വീട്ടിലേക്ക് കുതിച്ചെത്തി.

പരിശോധനയ്ക്കിടയിൽ കിടപ്പ് മുറിയിലെ കട്ടിലിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്ന മോഷ്ടാവിനെ പിടികൂടി. ഇയാളുടെ പക്കൽ നിന്ന് വീട്ടിൽ നിന്ന് മോഷ്‌ടിച്ച 2000/- രൂപയും പോലീസ് കണ്ടെടുത്തു. നിരവധി മോഷണക്കേസിലെ പ്രതിയാണ് അനിൽ കുമാറെന്ന് പോലീസ് പറഞ്ഞു. മാഹി കോടതി ഇയാളെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295170/thief-breaks-into-locked-house-in-mahe-young-man-catches-suspect-with-help-from-police-after-seeing-cctv-footage-from-new-zealand)