---
title: "ചൊക്ലിയിൽ  സംസ്കാരച്ചടങ്ങുകൾക്കായി  സിപിഎമ്മിന്റെ സന്നദ്ധസേന തയ്യാർ ; ചടങ്ങുകൾ നടത്തുന്നതിന്  45 വൊളൻറിയർമാർ"
english_title: "CPM's volunteer force ready for funeral ceremonies in Chokli; 45 volunteers to conduct the ceremonies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295081/cpms-volunteer-force-ready-for-funeral-ceremonies-in-chokli-45-volunteers-to-conduct-the-ceremonies"
published_at: "2025-06-08T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6845978918556_684540ee2578b_fghgu.jpg"
keywords: []
---

# ചൊക്ലിയിൽ  സംസ്കാരച്ചടങ്ങുകൾക്കായി  സിപിഎമ്മിന്റെ സന്നദ്ധസേന തയ്യാർ ; ചടങ്ങുകൾ നടത്തുന്നതിന്  45 വൊളൻറിയർമാർ

> **Lead Summary:**  പാനൂർ :സംസ്കാര ചടങ്ങുകൾ നടത്തുന്നതിനായി മേനപ്രത്ത് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ സന്നദ്ധസേന പ്രവർത്തനം ആരംഭിച്ചു. പരിപാടി ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. എല്ലാ മതസ്ഥരുടേയും ആചാരപ്രകാരം ചടങ്ങുകൾ നടത്തി കൊടുക്കുന്നതിന് 45 വൊളൻറിയർമാരാണുള്ളത്.

## Article Content

 പാനൂർ :സംസ്കാര ചടങ്ങുകൾ നടത്തുന്നതിനായി മേനപ്രത്ത് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ സന്നദ്ധസേന പ്രവർത്തനം ആരംഭിച്ചു. പരിപാടി ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. എല്ലാ മതസ്ഥരുടേയും ആചാരപ്രകാരം ചടങ്ങുകൾ നടത്തി കൊടുക്കുന്നതിന് 45 വൊളൻറിയർമാരാണുള്ളത്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സി കെ രമ്യ ഉൾപ്പടെ ഉളളവർ വൊളൻറിയർമാരിൽ ഉൾപ്പെടുന്നു. മരണവീട്ടിൽ കക്ഷിരാഷ്ട്രീയ-ജാതി-മത വ്യത്യാസമില്ലാതെ സൗജന്യമായ സേവനമൊരുക്കാനാണ് സിപിഐഎം മേനപ്രം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്നദ്ധസേനയ്ക്ക് രൂപം നൽകിയത്.

മേനപ്രം മേഖലയിൽ മാത്രമാണ് ആദ്യഘട്ടത്തിൽ സേവനമൊരുക്കുക. നാട്ടിലെ കൂട്ടായ്മകളും പരസ്പരസഹായബോധവും തിരികെ കൊണ്ടുവരാനാണ് ഇത്തരം സേന രൂപവത്കരിച്ചത്. നോർത്ത് മേനപ്രത്തെ പുതുക്കുടി പുഷ്പൻ സ്മൃതിമണ്ഡപത്തിന് സമീപത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ വി ഉദയൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം പി ഹരീന്ദ്രൻ, ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, ലോക്കൽ സെക്രട്ടറി ടി ജയേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295081/cpms-volunteer-force-ready-for-funeral-ceremonies-in-chokli-45-volunteers-to-conduct-the-ceremonies)