---
title: "പള്ളൂര്‍ ഇരട്ടപ്പിലാക്കൂലില്‍ നിര്‍ത്തിയിട്ട പിക് അപ്പ് വാനിന്  തീപ്പിടിച്ചു ; മാഹി ഫയർഫോഴ്സ് സ്ഥലത്തെത്തി അപകടമൊഴിവാക്കി, മുന്‍വശം പൂര്‍ണ്ണമായും കത്തി നശിച്ചു."
english_title: "A pickup van parked at Pallur's double-decker bus stop caught fire; the Mahe Fire Force arrived at the scene and averted the accident, but the front was completely destroyed by the fire"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294894/a-pickup-van-parked-at-pallurs-double-decker-bus-stop-caught-fire-the-mahe-fire-force-arrived-at-the-scene-and-averted-the-accident-but-the-front-was-completely-destroyed-by-the-fire"
published_at: "2025-06-07T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68442ec1cbf4c_scscsc.jpg"
keywords: []
---

# പള്ളൂര്‍ ഇരട്ടപ്പിലാക്കൂലില്‍ നിര്‍ത്തിയിട്ട പിക് അപ്പ് വാനിന്  തീപ്പിടിച്ചു ; മാഹി ഫയർഫോഴ്സ് സ്ഥലത്തെത്തി അപകടമൊഴിവാക്കി, മുന്‍വശം പൂര്‍ണ്ണമായും കത്തി നശിച്ചു.

> **Lead Summary:** പള്ളൂര്‍: പള്ളൂര്‍ ഇരട്ടപ്പിലാക്കൂലില്‍ നിര്‍ത്തിയിട്ട പിക് അപ്പ് വാനിന് തീപ്പിടിച്ചുഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

## Article Content

പള്ളൂര്‍: പള്ളൂര്‍ ഇരട്ടപ്പിലാക്കൂലില്‍ നിര്‍ത്തിയിട്ട പിക് അപ്പ് വാനിന് തീപ്പിടിച്ചുഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ശനിയാഴ്ച രാവിലെ 9.50 മണിയോടെയോടെയായിരുന്നു സംഭവം. കോഴികളെ എത്തിച്ച വാഹനം ലോഡിറക്കി എ.വി.എസ് സിൽവർ ജൂബിലി ഹാളിന് സമീപത്തെ സ്ഥലത്ത് നിർത്തിയിട്ടതായിരുന്നു. ഡ്രൈവർ അഴിയൂർ സ്വദേശി പി സഞ്ജിത്ത് ഭക്ഷണം കഴിക്കാനായി മാറിയപ്പോഴാണ് കെ എല്‍ 56 വി 8674 നമ്പർ പിക്കപ്പ് വാനിൽ നിന്നും തീ ഉയരുന്നത് മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെട്ടത്. നിര്‍ത്തിയിട്ട വാഹനം കത്തുന്നത് കണ്ടവർ മാഹി ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ സമീപത്ത് നിർത്തിയിട്ട മറ്റു വാഹനങ്ങൾ മാറ്റി. ഉടൻ തന്നെ സ്ഥലത്ത് കുതിച്ചെത്തിയ ഫയര്‍ഫോഴ്‌സ് മുക്കാൽ മണിക്കൂറോളം പണിപ്പെട്ട് തീ അണച്ചു. വാഹനത്തിൻ്റെ മുൻ ഭാഗം പൂർണമായും കത്തി. ലീഡിംഗ് ഫയർമാൻ യു.കെ രാഗേഷ്, സേനാംഗങ്ങളായ സനൂപ് വളവിൽ, വിനോദ്, ധനേഷ്, ഡ്രൈവർ പി. മുത്തുകുമാരൻ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.5 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294894/a-pickup-van-parked-at-pallurs-double-decker-bus-stop-caught-fire-the-mahe-fire-force-arrived-at-the-scene-and-averted-the-accident-but-the-front-was-completely-destroyed-by-the-fire)