---
title: "കണ്ണവം - ചെറുവാഞ്ചേരി വനപാതയിൽ ഉപേക്ഷിക്കപ്പെട്ട  പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്ത് ഫോറസ്റ്റ് - സ്റ്റുഡൻ്റ് പോലീസ് - വന സംരക്ഷണ സമിതി അംഗങ്ങൾ"
english_title: "Forest, Student Police and Forest Conservation Committee members removed discarded plastics from the Kannavam-Cheruvanchery forest road"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294864/forest-student-police-and-forest-conservation-committee-members-removed-discarded-plastics-from-the-kannavam-cheruvanchery-forest-road"
published_at: "2025-06-07T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684405b01da79_Untitled-4_copy.jpg"
keywords: []
---

# കണ്ണവം - ചെറുവാഞ്ചേരി വനപാതയിൽ ഉപേക്ഷിക്കപ്പെട്ട  പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്ത് ഫോറസ്റ്റ് - സ്റ്റുഡൻ്റ് പോലീസ് - വന സംരക്ഷണ സമിതി അംഗങ്ങൾ

> **Lead Summary:** കണ്ണവം -:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കണ്ണവം - ചെറുവാഞ്ചേരി വനപാതയിൽ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്തു. കണ്ണവം ഫോറസ്റ്റ് അധികാരികളുടെ നേതൃത്വത്തിൽ നടന്ന ശുചീകരണത്തിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ, വന സംരക്ഷണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

## Article Content

കണ്ണവം -:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കണ്ണവം - ചെറുവാഞ്ചേരി വനപാതയിൽ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്തു. കണ്ണവം ഫോറസ്റ്റ് അധികാരികളുടെ നേതൃത്വത്തിൽ നടന്ന ശുചീകരണത്തിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ, വന സംരക്ഷണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

കണ്ണവം ഫോറസ്റ്റ് റേഞ്ചിലെ പന്നിയോട്, പൊയിലൂർ വന സംരക്ഷണ സമിതികൾ, ചിറ്റാരിപറമ്പ് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ എന്നിവരുടെ സംയുക്ത സഹകരണത്തോടെ കണ്ണവം ചെറുവാഞ്ചേരി വനപാതയിലെ പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്തു. 44 ഓളം SPC കേഡറ്റുകളും വന സംരക്ഷണ സമിതി അംഗങ്ങളും കണ്ണവം സെക്ഷൻ സ്റ്റാഫും പങ്കെടുത്തു.

വനപാത ശുചീകരണ യജ്ഞം ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് അംഗം എം വി ഷിബു ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡണ്ട് പി വി പോപ്ട്ടൻ അധ്യക്ഷത വഹിച്ചു. കണ്ണവം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ജിജിൽ പരിസ്ഥിതി ക്ലാസെടുത്തു. പന്നിയോട് ആദിവാസി വന സംരക്ഷണ സമിതി വൈസ് പ്രസിഡണ്ട് സുധാകരൻ, ചിറ്റാരിപ്പറമ്പ് സ്കൂളിലെ എസ് പി സി കോഡിനേറ്റർ സുബി , SPC കേഡറ്റ് പുണ്ണ്യ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പന്നിയോട് വന സംരക്ഷണ സമിതി സെക്രട്ടറി ജിഷ്ണു സ്വാഗതവും, പൊയിലൂർ വന സംരക്ഷണ സമിതി സെക്രട്ടറി പ്രശോഭ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294864/forest-student-police-and-forest-conservation-committee-members-removed-discarded-plastics-from-the-kannavam-cheruvanchery-forest-road)