---
title: "ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത ധീര സൈനികനായ  മനേക്കര സ്വദേശിക്ക് ആദരവുമായി പാനൂർ ബ്ലോക്ക് പഞ്ചായത്ത്"
english_title: "Panur Block Panchayat pays tribute to Manekkara native, a brave soldier who participated in Operation Sindoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294845/panur-block-panchayat-pays-tribute-to-manekkara-native-a-brave-soldier-who-participated-in-operation-sindoor"
published_at: "2025-06-07T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843f3cc46b05_Untitled-3_copy.jpg"
keywords: []
---

# ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത ധീര സൈനികനായ  മനേക്കര സ്വദേശിക്ക് ആദരവുമായി പാനൂർ ബ്ലോക്ക് പഞ്ചായത്ത്

> **Lead Summary:**  പാനൂർ: ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത് തിരിച്ചെത്തിയ മനേക്കര സ്വദേശിയായ എയർ ഫോഴ്സ് ഉദ്യോഗസ്ഥനെ പാനൂർ ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. മനേക്കര തട്ടാരത്ത് ക്ഷേത്രത്തിന് സമീപം നാമത്ത് വീട്ടിലെ ദയാകർ കുറുപ്പിനെയാണ് ആദരിച്ചത്.

## Article Content

 പാനൂർ: ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത് തിരിച്ചെത്തിയ മനേക്കര സ്വദേശിയായ എയർ ഫോഴ്സ് ഉദ്യോഗസ്ഥനെ പാനൂർ ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. മനേക്കര തട്ടാരത്ത് ക്ഷേത്രത്തിന് സമീപം നാമത്ത് വീട്ടിലെ ദയാകർ കുറുപ്പിനെയാണ് ആദരിച്ചത്.

രാജ്യത്തിൻ്റെ അഭിമാനം വാനോളമുയർത്തിയ സൈനിക നടപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഈ സൈനിക നടപടിയിൽ പങ്കെടുത്താണ് ദയാകർ കുറുപ്പ് തിരിച്ചെത്തിയത്. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ ഷാളണിയിച്ചു. വൈസ് പ്രസിഡണ്ട് ടി.ടി റംല, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെപി ശശിധരൻ, അംഗങ്ങളായ നിഖിൽ, ഷീജ കാരായി, ശ്രീനില ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി. ദയാകറിൻ്റെ ഭാര്യ ധന്യ, മക്കളായ റിഷിത്ത് നാരായണൻ, തനിഷ്ക നാരായണൻ എന്നിവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294845/panur-block-panchayat-pays-tribute-to-manekkara-native-a-brave-soldier-who-participated-in-operation-sindoor)