---
title: "വടകരയ്ക്കടുത്ത് പോലീസിസ്റ്റേഷന്റെ  മൂക്കിന് താഴെ കവർച്ച; പണം മോഷ്ടിച്ചു എടച്ചേരി മഖാം ഭണ്ഡാരം  തകർത്ത് "
english_title: "Robbery under the nose of the police station near Vadakara; Money stolen Edacherry Makham Bhandaram destroyed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294467/robbery-under-the-nose-of-the-police-station-near-vadakara-money-stolen-edacherry-makham-bhandaram-destroyed"
published_at: "2025-06-05T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684164533e02f_Untitled-7_copy.jpg"
keywords: []
---

# വടകരയ്ക്കടുത്ത് പോലീസിസ്റ്റേഷന്റെ  മൂക്കിന് താഴെ കവർച്ച; പണം മോഷ്ടിച്ചു എടച്ചേരി മഖാം ഭണ്ഡാരം  തകർത്ത് 

> **Lead Summary:** പാനൂർ : വടകരയ്ക്ക് അടുത്ത് എടച്ചേരിയിൽ പൊലീസ് സ്റ്റേഷൻ്റെ മൂക്കിന് താഴെ കവർച്ച . മുസ്ലിം ആരാധനാലയത്തിലെ ഭണ്ഡാരം തകർത്ത് പണം കൊണ്ടു പോയി. കള്ളൻ സ്കൂട്ടറിൽ രക്ഷപ്പെട്ടു.

## Article Content

പാനൂർ : വടകരയ്ക്ക് അടുത്ത് എടച്ചേരിയിൽ പൊലീസ് സ്റ്റേഷൻ്റെ മൂക്കിന് താഴെ കവർച്ച . മുസ്ലിം ആരാധനാലയത്തിലെ ഭണ്ഡാരം തകർത്ത് പണം കൊണ്ടു പോയി. കള്ളൻ സ്കൂട്ടറിൽ രക്ഷപ്പെട്ടു.

അഞ്ച് വർഷത്തിനിടെ സമാന കവർച്ച നടക്കുന്നത് ഇത് മൂന്നാം തവണ. ഒരു കേസിലും പ്രതികളെ കണ്ടെത്താനായില്ലെന്നും പൊലീസിനെതിരെ വിമർശനം.

ഇന്ന് പുലർച്ചെയാണ് നാദാപുരം - വടകര സംസ്ഥാന പാതയോരത്തെ എടച്ചേരി കളിയാ വെള്ളി മലോൽ കുഞ്ഞബ്ദുള്ള മുസ്ല്യാർ

മഖാമിൽ ഭണ്ഡാരം കവർന്നത്.

. മുസ്ലിം ആരാധനാലയത്തിലെ ഭണ്ഡാരം തകർത്ത് പണം മോഷ്ടിച്ചു

കോഴിക്കോട് : വടകര എടച്ചേരിയിൽ പൊലീസ് സ്റ്റേഷൻ്റെ മൂക്കിന് താഴെ കവർച്ച . മുസ്ലിം ആരാധനാലയത്തിലെ ഭണ്ഡാരം തകർത്ത് പണം കൊണ്ടു പോയി. കള്ളൻ സ്കൂട്ടറിൽ രക്ഷപ്പെട്ടു.

അഞ്ച് വർഷത്തിനിടെ സമാന കവർച്ച നടക്കുന്നത് ഇത് മൂന്നാം തവണ. ഒരു കേസിലും പ്രതികളെ കണ്ടെത്താനായില്ലെന്നും പൊലീസിനെതിരെ വിമർശനം.

ഇന്ന് പുലർച്ചെയാണ് നാദാപുരം - വടകര സംസ്ഥാന പാതയോരത്തെ എടച്ചേരി കളിയാ വെള്ളി മലോൽ കുഞ്ഞബ്ദുള്ള മുസ്ല്യാർ

മഖാമിൽ ഭണ്ഡാരം കവർന്നത്.

ഇന്ന് പുലർച്ചെ രണ്ടര മണിയോടെയാണ് സംഭവം. കളിയാംവെള്ളി മഖാം പരിസരത്തെ ഒരു വീട്ടിലെ വളർത്ത് നായ കുരക്കുന്നത് കേട്ട് വീട്ട്കാർ ഉണർന്ന് നോക്കിയപ്പോൾ ഒരാൾ മഖാമിൻ്റെ മതിൽ ചാടി കടന്ന് സ്കൂട്ടറിൽ രക്ഷപ്പെടുന്നതായി കണ്ടതായി പറയുന്നു. ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

എടച്ചേരി ടൗൺ മുതൽ പൊലീസ് സ്റ്റേഷൻ വരെ നിരവധി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇനിയെങ്കിലും കള്ളൻ വലയിലാകും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294467/robbery-under-the-nose-of-the-police-station-near-vadakara-money-stolen-edacherry-makham-bhandaram-destroyed)