---
title: "പാനൂർ മേഖലയിൽ കാലം തെറ്റി പെയ്ത മഴയിൽ കപ്പ  കർഷകരുടെ വിലാപം ; 1800 കിലോ കപ്പ വിറ്റഴിച്ച് കർഷകരുടെ കണ്ണീരൊപ്പി  ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്"
english_title: "Kappa farmers mourn untimely rains in Panur region; DYFI Youth Brigade tears farmers' tears by selling 1800 kg of kappa"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294452/kappa-farmers-mourn-untimely-rains-in-panur-region-dyfi-youth-brigade-tears-farmers-tears-by-selling-1800-kg-of-kappa"
published_at: "2025-06-05T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68415b168841f_Untitled-7_copy.jpg"
keywords: []
---

# പാനൂർ മേഖലയിൽ കാലം തെറ്റി പെയ്ത മഴയിൽ കപ്പ  കർഷകരുടെ വിലാപം ; 1800 കിലോ കപ്പ വിറ്റഴിച്ച് കർഷകരുടെ കണ്ണീരൊപ്പി  ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്

> **Lead Summary:** പാനൂർ:കാലം തെറ്റി വന്ന കനത്ത മഴയിൽ വെള്ളം കയറി ദുരിതത്തിലായ കപ്പ കർഷകർക്ക് സാന്ത്വനമായി യൂത്ത് ബ്രിഗേഡ് പ്രവർത്തകർ രംഗത്തെത്തി.

## Article Content

പാനൂർ:കാലം തെറ്റി വന്ന കനത്ത മഴയിൽ വെള്ളം കയറി ദുരിതത്തിലായ കപ്പ കർഷകർക്ക് സാന്ത്വനമായി യൂത്ത് ബ്രിഗേഡ് പ്രവർത്തകർ രംഗത്തെത്തി.

1800 കിലോ യോളം കപ്പ വിറ്റഴിച്ചു. മൊകേരി ഈസ്റ്റ് വള്ള്യായി വയലിൽ ഒന്നര ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്‌ത 15 ഓളം കർഷകരുടെ കൃഷിയാണ് വിപണി ലഭിക്കാതെ ദുരിതത്തി ലായത്.

വിളവെടുത്ത കൃഷിക്ക് ആവശ്യക്കാരെ ലഭിക്കാത്ത സാഹചര്യം വന്നതോടെ ഡി.വൈ.എഫ് ഐ ഈസ്റ്റ് വള്ള്യായി യൂനിറ്റ് യൂത്ത് ബ്രിഗേഡ് പ്രവർത്തകർ രംഗത്തെത്തി കപ്പ ശേഖരിച്ച് വില്‌പന നടത്തുകയായിരുന്നു. ശേഖരിച്ച കപ്പകൾ മുൻകൂട്ടി ഓർഡർ നൽകിയവർക്ക് എത്തിച്ച ശേഷം ബാക്കി വന്നവ വാഹനത്തിലാക്കി നാടിന്റെ വിവിധ ഭാഗങ്ങളിലെത്തി വില്പന നടത്തുകയായിരുന്നു.

യൂത്ത് ബ്രിഗേഡ് നടത്തിയ കപ്പ വില്പനയുടെ ഉദ്ഘാടനം മൊകേരി കൃഷി ഓഫീസർ സുനിൽ കുമാർ നിർവ്വഹിച്ചു. മൊകേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡ ണ്ട് എം.രാജശ്രീ അദ്ധ്യക്ഷത വഹിച്ചു. ഡി വൈ എഫ് ഐ പാനൂർ ബ്ലോക്ക് ട്രഷറർ കെ. ഷിൻ്റു ഡി.വൈ.എഫ് ഐ ഈസ്റ്റ് വളള്യായി മേഖലാ സെക്രട്ടറി റിജേഷ് എന്നിവർ സംസാരിച്ചു. കൊറോണക്കാലത്തും യൂത്ത് ബ്രിഗേഡ്‌ കർഷകർക്ക് സഹായമായി രംഗത്തുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294452/kappa-farmers-mourn-untimely-rains-in-panur-region-dyfi-youth-brigade-tears-farmers-tears-by-selling-1800-kg-of-kappa)